കോഴിക്കോട് : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വീണാ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ കേസ് സി.പി.എമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നം. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മാസപ്പടി കേസിൽ ടി.വീണ ഇന്നും കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ 9:30ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ വീണ ഹാജരായത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നേരത്തേ ഇഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എസ്എഫ്ഐഒ രേഖകൾ കൂടി ലഭിച്ച പശ്ചാത്തലത്തിൽ വീണയെ ഇഡി ഇന്ന് വിളിച്ചുവരുത്തിയതെന്നാണ് വിവരം.
Tags : TP Ramakrishnan Pinarayi Vijayan CMRL