x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ


Published: June 25, 2026 12:23 PM IST | Updated: June 25, 2026 12:23 PM IST

തി​രു​വ​ന​ന്ത​പു​രം : കൊ​ല്ല​ത്ത് പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ബ​സി​ൽ​വ​ച്ച് ത​ല​യി​ൽ ചൂ​ടു​പാ​യ​സം വീ​ണ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച കാ​ര്യ​മാ​ണി​തെ​ന്നും ഇ​തി​ൽ ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം പാ​യ​സം കൈ​മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൈ ​ത​ട്ടി മ​ന്ത്രി​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Tags : Minister Bindhu Krishna Payasam Spill

Recent News

Corehub Up