x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​ട്ടി​മ​റി ശ​ക്തി​ക​ളു​ടെ ബി ​ടീം"; സി​ജെ​പി പ്ര​സ്ഥാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ


Published: June 25, 2026 11:54 AM IST | Updated: June 25, 2026 11:54 AM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​രം​ഗ​ത്തു​ള്ള 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' പ്ര​സ്ഥാ​നം അ​ട്ടി​മ​റി ശ​ക്തി​ക​ളു​ടെ 'ബി ​ടീം' ആ​ണെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ൽ നി​ര​സി​ക്ക​പ്പെ​ട്ട​വ​ർ വേ​ഷം​മാ​റി വ​ന്ന് രാ​ജ്യ​ത്തെ വ്യ​വ​സ്ഥി​തി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​കൂ​ട്ട​ർ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​ര​ക്കാ​രെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​ദ്യാ​ർ​ത്ഥി​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നും രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സും രാ​ഹു​ലും ത​രം​താ​ണ രാ​ഷ്ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

 

Tags : Dharmendra Pradhan Union Education Minister 'Cockroach Janata Party' Latest News

Recent News

Corehub Up