മുംബൈ: ജനശദാബ്ദി എക്സ്പ്രസിന്റെ എഞ്ചിന് ക്യാബിനില്‍ പെരുമ്പാമ്പിന് കുഞ്ഞിനെ കണ്ടെത്തി. റെയില്‍വേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലെ പ്ലാറ്റ്ഫോം രണ്ടില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം.
ലോക്കോ പൈലറ്റ് എന്‍. കെ. പര്‍സോയയാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നാലെ ഇദ്ദേഹം വിവരം മറ്റൊരു ലോക്കോപൈലറ്റായ ഓം പ്രകാശ് റാമിനെയും മറ്റ് ജീവനക്കാരെയും അറിയിക്കുകയായിരുന്നു.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ അഭിഷേക് അശോക് താവ്രേ സംഭവസ്ഥലത്തെത്തി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാകാതെ പെരുമ്പാമ്പിന് കുഞ്ഞിനെ പുറത്തെടുത്തു. രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് കാടിനുള്ളില്‍ തുറന്ന് വിട്ടു.
Tags : python Janshatabdi engine