x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെപിസിസി അ​ധ്യ​ക്ഷ സ്ഥാ​നം: ജോ​സ​ഫ് വാ​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ; ഖ​ർ​ഗെ​യും കെ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച


Published: June 25, 2026 01:02 PM IST | Updated: June 25, 2026 01:03 PM IST

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​നി​ക്കു​ള്ള അ​വ​കാ​ശ​വാ​ദം ശ​ക്ത​മാ​ക്കി​ക്കൊ​ണ്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യു​ള്ള താ​ൽ​പ​ര്യം ‌അ​ദ്ദേ​ഹം നേ​രി​ട്ട് അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ഒ​രു വി​ഭാ​ഗം പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ജോ​സ​ഫ് വാ​ഴ​ക്ക​ന്‍റെ ശ്ര​മം. ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​ക്ക് മു​ൻ​പാ​യി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ കാ​ണാ​നാ​ണ് അ​ദ്ദേ​ഹം സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നെ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യൊ​രു മു​ഴു​വ​ൻ സ​മ​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്. ഒ​രാ​ൾ​ക്ക് 'ഇ​ര​ട്ട പ​ദ​വി' ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ പൊ​തു​വി​കാ​രം.

ജോ​സ​ഫ് വാ​ഴ​ക്ക​ന് പു​റ​മെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളും കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

Tags : Joseph Vazhakkan KPCC President Latest News K.C. Venugopal

Recent News

Corehub Up