x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു, ഭീ​ഷ​ണി​പ്പെ​ടു​ത്തി; 10 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്


Published: June 25, 2026 12:03 PM IST | Updated: June 25, 2026 12:10 PM IST

 

തി​രു​വ​ന​ന്ത​പു​രം; സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​നി​ടെ പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ​യു​ടെ പ​രാ​തി​യി​ൽ 10 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​ർ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മാ​ര്‍​ച്ചി​ല്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്‌​ഐ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ത​ങ്ങ​ള്‍ ബ്ലേ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കൈ​വ​ശം വെ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ആ​രോ​പ​ണം വ​സ്തു​താ​പ​ര​മാ​ണോ എ​ന്ന​ന്വേ​ഷി​ക്ക​ണം. സ​മ​ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : SFI protest Case

Recent News

Corehub Up