x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​വ​കു​പ്പി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും മ​റു​പ​ടി പ​റ​യു​ക​യ​ല്ല എ​ന്‍റെ ജോ​ലി: കെ. ​മു​ര​ളീ​ധ​ര​ൻ


Published: June 25, 2026 11:43 AM IST | Updated: June 25, 2026 11:43 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ൽ 57,000-ത്തി​ൽ​പ്പ​രം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നും അ​വ​രി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും മ​റു​പ​ടി പ​റ​യു​ക​യ​ല്ല ത​ന്‍റെ ജോ​ലി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഡി​എ​ച്ച്എ​സ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​കെ.​ജെ. റീ​ന ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

സം​സ്ഥാ​ന​ത്തെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​പ്പ​വ​ർ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ പ​ട​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ മ​ന്ത്രി​മാ​രു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​മു​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തെ തു​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച മ​ന്ത്രി, എ​ന്നാ​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് ശേ​ഷ​മാ​ണ് താ​ൻ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യേ​റ്റ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : K Muraleedharan Health Department

Recent News

Corehub Up