x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​രേ​ഷ് ഗോ​പി​യു​ടെ വാ​ഗ്ദാ​നം പാ​ഴ്‌വാ​ക്കോ? കേ​ന്ദ്ര ഫ​ണ്ട് വൈ​കു​ന്ന​തി​ൽ പു​ലി​മു​ഖ​മ​ണി​ഞ്ഞ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം


Published: June 25, 2026 02:09 PM IST | Updated: June 25, 2026 02:09 PM IST

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ഒ​രു വ​ർ​ഷ​ത്തോ​ട​ടു​ത്തി​ട്ടും ല​ഭ്യ​മാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നാ​ട​കീ​യ പ്ര​തി​ഷേ​ധം. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലേ​ക്ക് 'പു​ലി​മു​ഖം' ധ​രി​ച്ചെ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ന്ദ്ര ധ​ന​സ​ഹാ​യം വൈ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​മ്മി​ൽ കൗ​ൺ​സി​ലി​ൽ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് പു​ലി​ക്ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ സം​ഘ​ത്തി​നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം 3 ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് തൃ​ശൂ​ർ എം​പി കൂ​ടി​യാ​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഡി​ടി​പി.​സി​ക്ക് കൈ​മാ​റി​യി​ട്ടും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി.

സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട തു​ക ന​ൽ​കാ​തെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി അ​വ​രെ വ​ഞ്ചി​ച്ചു​വെ​ന്നും തൃ​ശൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ആ​ർ. ഹി​ര​ൺ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും സ​ഭ​യി​ൽ രം​ഗ​ത്തു​വ​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ചി​ല സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച​യാ​ണ് ഫ​ണ്ട് വൈ​കാ​ൻ കാ​ര​ണ​മെ​ന്ന് ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വാ​ദി​ച്ചു.

 

Tags : Thrissur Corporation Union Minister Suresh Gopi LDF councillors Latest News

Recent News

Corehub Up