x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ സം​ശ​യാ​സ്പ​ദം; കേ​ന്ദ്ര​ത്തി​നെ​തി​രെ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ


Published: June 25, 2026 03:16 PM IST | Updated: June 25, 2026 03:16 PM IST

കോ​ട്ട​യം: പു​തി​യ എ​ഫ്സി​ആ​ർ​എ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത വി​യോ​ജി​പ്പു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ. സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളും സു​താ​ര്യ​മാ​ണെ​ന്നും ഒ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ലെ​ന്നും സ​ഭ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​ണ് സ​ഭ​യു​ടെ വി​ദേ​ശ സ​ഹാ​യ ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ച​ട്ട​ങ്ങ​ളി​ൽ പ​രി​ഷ്കാ​രം വ​രു​ത്തും മു​ൻ​പ് പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്ത​ണം. അ​ത്ത​രം ന​ട​പ​ടി​ക​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്നും സ​ഭ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. എ​ഫ്സി​ആ​ർ​എ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്.

ഇ​ത് പൗ​ര​ന്മാ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​ള്ള എ​ല്ലാ​വി​ധ ക്ര​യ​വി​ക്ര​യ​ങ്ങ​ളും നി​ല​വി​ൽ കൃ​ത്യ​മാ​യി ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ഓ​ഡി​റ്റിം​ഗി​ന് അ​പ്പു​റം പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ ഓ​ഡി​റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല.

സാ​ങ്കേ​തി​ക​മാ​യ ചെ​റി​യ പി​ശ​കു​ക​ൾ സം​ഭ​വി​ച്ചാ​ൽ​പ്പോ​ലും വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കാ​നു​ള്ള പു​തി​യ വ്യ​വ​സ്ഥ​ക​ൾ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ള​ർ​ത്താ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. സ​ഭ​യ്ക്ക് കീ​ഴി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഈ ​പു​തി​യ ച​ട്ട​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Tags : fcra amendment orthodox churc suspicious

Recent News

Corehub Up