തിരുവനന്തപുരം: കോര്പറേഷനിലുണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ മേയർ വി.വി. രാജേഷിന് പരിക്ക്. സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു.
മേയറും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും ഉൾപ്പെടെ ഇരുവിഭാഗങ്ങളിലെയും 16 പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതേസമയം കോർപറേഷനിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ മേയറുടെ നേതൃത്വത്തിലുള്ള ബിജെപിയാണെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
ഭരണപക്ഷ കൗൺസിലർമാർ പ്രതിപക്ഷാംഗങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആറ് എൽഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാർ ആരും തന്നെ മേയറെ തടയാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ ഓഫീസിലേക്ക് കടത്തിവിടുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Tags : clash v.v.rajesh leg injury