x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ ഐ​ഡി​യും പാ​സ്‌​പോ​ർ​ട്ടും പൗ​ര​ത്വ​ത്തി​ന് തെ​ളി​വ​ല്ലേ? കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ജ്‌​ദീ​പ് സ​ർ​ദേ​ശാ​യി


Published: June 25, 2026 03:35 PM IST | Updated: June 25, 2026 03:35 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വോ​ട്ട​ർ ഐ​ഡി, പാ​സ്‌​പോ​ർ​ട്ട് തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ പോ​ലും ത​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ടി വ​രു​ന്ന​തി​ലെ വൈ​രു​ദ്ധ്യ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്‌​ദീ​പ് സ​ർ​ദേ​ശാ​യി. പൗ​ര​ത്വ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ളെ​യും മു​ൻ​നി​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​ത്.

ത​ന്‍റെ‌ കൈ​വ​ശം എ​ല്ലാ​വി​ധ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ട്വീ​റ്റ്. "എ​ന്‍റെ കൈ​വ​ശം വോ​ട്ട​ർ ഐ​ഡി കാ​ർ​ഡു​ണ്ട്, പ​ക്ഷേ അ​തൊ​രു പൗ​ര​ത്വ തെ​ളി​വ​ല്ല! എ​ന്‍റെ കൈ​വ​ശം പാ​ൻ കാ​ർ​ഡു​ണ്ട്, അ​തും പൗ​ര​ത്വ തെ​ളി​വ​ല്ല. എ​ന്‍റെ കൈ​വ​ശം പാ​സ്‌​പോ​ർ​ട്ടു​ണ്ട്, എ​ന്നാ​ൽ അ​തു​പോ​ലും പൗ​ര​ത്വ​ത്തി​ന്‍റെ തെ​ളി​വ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​നി​ക്ക് ആ​രാ​ണ് പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക? ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നോ? എ​ന്‍റെ ചോ​ദ്യം ല​ളി​ത​മാ​ണ്; ഇ​വി​ടെ പ്ര​ശ്നം പൗ​ര​നാ​ണോ അ​തോ എ​ല്ലാം നി​യ​ന്ത്രി​ക്കു​ന്ന ഈ ​ഭ​ര​ണ​കൂ​ട​ത്തി​നാ​ണോ?"

 

Tags : Rajdeep Sardesai Senior journalist citizenship Latest News

Recent News

Corehub Up