x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​രു​ത്: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ


Published: June 25, 2026 03:07 PM IST | Updated: June 25, 2026 03:07 PM IST

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും കാ​സ​ർ​ഗോ​ഡ് എം​പി​യു​മാ​യ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കും വ​രും​ത​ല​മു​റ​യ്ക്കും ദോ​ഷ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​ഇ​ആ​ർ​ടി കൈ​ക്കൊ​ണ്ട പ​ല തീ​രു​മാ​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. നേ​ര​ത്തേ അ​ധി​കാ​ര​ത്തി​ലി​രു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​പി​എ​മ്മി​ലോ, ഇ​ട​തു​മു​ന്ന​ണി​യി​ലോ, മ​ന്ത്രി​സ​ഭ​യി​ലോ ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് കേ​ന്ദ്ര​വു​മാ​യി പി​എം ശ്രീ ​ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സി​പി​ഐ​യു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് ആ ​ക​രാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യം പ​ഠി​ക്കാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മേ അ​ന്തി​മ നി​ല​പാ​ട് ഉ​ണ്ടാ​കൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PM Shri scheme Rajmohan Unnithan

Recent News

Corehub Up