x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിലീവ് സിആർ7

അ​നീ​ഷ് ആ​ല​ക്കോ​ട്
Published: June 25, 2026 04:12 PM IST | Updated: June 25, 2026 04:14 PM IST

ആ​രോ​ടാ​ണ് ഈ​ഗോ കാ​ണി​ക്കു​ന്ന​ത്..? ആ​രെ​യാ​ണ് ത​ള്ളി​ക്ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്..? പ്രാ​യ​മാ​യെ​ന്നും ശ​രീ​ര​ത്തി​നു വ​ഴ​ക്ക​മി​ല്ലെ​ന്നും വി​മ​ര്‍​ശി​ക്കു​ന്ന​ത്..? ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യോ​ടോ..! നെ​വ​ര്‍, എ​വ​ര്‍; ഒ​രി​ക്ക​ലും അ​രു​ത്... കാ​ര​ണം, അ​യാ​ള്‍ അ​മ്മ​യു​ടെ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍​വ​ച്ചു​ത​ന്നെ പോ​രാ​ട്ടം തു​ട​ങ്ങി​യ​വ​നാ​ണ്. ത​ന്‍റെ പ്ര​തി​ഭ​യെ ഓ​രോ​ദി​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന​വ​ന്‍. മ​റ്റു​ള്ള സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​പ്പോ​ലെ പ​ച്ച​കു​ത്തി​യും പ​ബ്ബു​ക​ളി​ല്‍ ഉ​റ​ങ്ങി​യും ശീ​ല​മി​ല്ലാ​ത്ത​വ​ന്‍... ഓ​രോ മ​ത്സ​ര​ത്തി​നു​ശേ​ഷ​വും മ​ണി​ക്കൂ​റു​ക​ള്‍ ഐ​സ്ബാ​ത്ത് ന​ട​ത്തു​ന്ന​വ​ന്‍... ശ​രീ​ര​ത്തെ ദേ​വാ​ല​യ​മാ​ക്കു​ന്ന​വ​ന്‍; അ​താ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ആ​രാ​ധ​ക​രു​ടെ സ്വ​ന്തം സി​ആ​ര്‍7...

ല​യ​ണ​ല്‍ മെ​സി​യും കി​ലി​യ​ന്‍ എം​ബ​പ്പെ​യും ഹാ​രി കെ​യ്‌​നും എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടു​മെ​ല്ലാം ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ സി​ആ​ര്‍7 ആ​രാ​ധ​ക​ര്‍ മൗ​ന​ത്തി​ല്‍. കാ​ര​ണം, ത​ങ്ങ​ളു​ടെ ഇ​തി​ഹാ​സ നാ​യ​ക​ന്‍റെ ഒ​പ്പു​പ​തി​ഞ്ഞ ആ ​സു​വ​ര്‍​ണ​നി​മി​ഷ​ത്തി​നാ​യി അ​വ​ര്‍ വി​ശ്വാ​സ​ത്തോ​ടെ കാ​ത്തി​രു​ന്നു... ആ ​ദി​ന​ത്തി​നൊ​പ്പം ച​രി​ത്ര​വും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കു മു​ന്നി​ല്‍ വ​ഴി​മാ​റി​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തി​ര​യി​ള​ക്ക​ത്തി​ല്‍; ഇ​താ ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ള്‍ ടൈം (​ഗോ​ട്ട്) എ​ന്ന​വ​ര്‍ വി​ളി​ച്ചു​പ​റ​ഞ്ഞു... അ​തെ, ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​റ് എ​ഡി​ഷ​നി​ല്‍ ഗോ​ള്‍ നേ​ടി​യ ആ​ദ്യ​താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍​താ​രം സ്വ​ന്ത​മാ​ക്കി.

2026 ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് കെ​യി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണി​ത്. റൊ​ണാ​ള്‍​ഡോ​യു​ടെ ഇ​ര​ട്ട​ഗോ​ള്‍ ബ​ല​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ 5-0ന് ​ഉ​സ്ബ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി. ആ​റ്, 39 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ആ ​ഗോ​ളു​ക​ള്‍. 2006, 2010, 2014, 2018, 2026 എ​ന്നി​ങ്ങ​നെ ക​ളി​ച്ച ആ​റ് ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ലും സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ ഗോ​ളൊ​പ്പ്...

ഇ​ല്ല മെ​സി​യി​ല്ല

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി (18 ഗോ​ള്‍) സ്വ​ന്ത​മാ​ക്കി. റൊ​ണാ​ള്‍​ഡോ​യെ​പ്പോ​ലെ മെ​സി​ക്കും ഇ​ത് ആ​റാം ലോ​ക​ക​പ്പ്.

ആ​റ് ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ച ഭൂ​ഗോ​ള​ത്തി​ലെ ര​ണ്ടേ​ര​ണ്ടു ക​ളി​ക്കാ​ര്‍. എ​ന്നാ​ല്‍, ആ​റ് ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ലും ഗോ​ള്‍ നേ​ടി​യ​ത് ആ​രെ​ന്നു ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം ഒ​ന്നു​മാ​ത്രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. നെ​റ്റി​ചു​ളി​ക്കേ​ണ്ട, ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങി​യ 2010 ലോ​ക​ക​പ്പി​ല്‍ മെ​സി​ക്കു ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

മെ​സി​യെ മ​റി​ക​ട​ന്നു

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡും റൊ​ണാ​ള്‍​ഡോ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു. 39-ാം വ​യ​സി​ലേ​ക്കു ക​ട​ക്കാ​ന്‍ ഒ​രു​ദി​ന​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഓ​സ്ട്രി​യ​യ്ക്ക് എ​തി​രേ ഇ​ര​ട്ട​ഗോ​ള്‍ നേ​ടി​യ മെ​സി​യു​ടെ പേ​രി​ലു​ള്ള റി​ക്കാ​ര്‍​ഡാ​ണ് ത​ക​ര്‍​ത്ത​ത്.

ഉ​സ്ബ​ക്കി​സ്ഥാ​നെ​തി​രേ ഇ​ര​ട്ട​ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ റൊ​ണാ​ള്‍​ഡോ​യു​ടെ പ്രാ​യം 41 വ​ര്‍​ഷ​വും 138 ദി​ന​വും. പ്രാ​യം വെ​റും സം​ഖ്യ​യാ​ക്കി​യ​വ​ര്‍... ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഗോ​ള്‍ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള ര​ണ്ടാ​മ​ന്‍ എ​ന്ന നേ​ട്ട​ത്തി​ലും പോ​ര്‍​ച്ചു​ഗ​ല്‍ താ​ര​മെ​ത്തി. 1994ല്‍ ​കാ​മ​റൂ​ണി​ന്‍റെ റോ​ജ​ര്‍ മി​ല്ല 42 വ​ര്‍​ഷ​വും 39 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ നേ​ടി​യ​താ​ണ് റി​ക്കാ​ര്‍​ഡ്.

ഗോ​ള്‍ ന​മ്പ​ര്‍ 10

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍ സ​മ്പാ​ദ്യം ര​ണ്ട​ക്ക​ത്തി​ലെ​ത്തി. 24 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 10 ഗോ​ള്‍ റൊ​ണാ​ള്‍​ഡോ ഇ​തു​വ​രെ നേ​ടി. ലോ​ക​ക​പ്പി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന നേ​ട്ട​വും ഇതോടെ സ്വന്തം. ഒ​മ്പ​ത് ഗോ​ള്‍ നേ​ടി​യ യു​സേ​ബി​യൊ​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ല​യ​ണ​ല്‍ മെ​സി (28), ലോ​ഥ​ര്‍ മ​ത്തേ​യൂ​സ് (25) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് സി​ആ​ര്‍7​ന്‍റെ മു​ന്നി​ലു​ള്ള​ത്. ജ​ര്‍​മ​നി​യു​ടെ മി​റോ​സ്ലാ​വ് ക്ലോ​സെ​യും 24 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

 ടീ​മി​ല്‍ അ​സ്വാ​ര​സ്യം?

41കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ പോ​ര്‍​ച്ചു​ഗ​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ള​ത്തി​ല്‍ പാ​സു​ക​ള്‍ റൊ​ണാ​ള്‍​ഡോ​യെ തേ​ടി​യെ​ത്തു​ന്നി​ല്ലെ​ന്ന​ത് ഇ​ക്കാ​ര്യം അ​ടി​വ​ര​യി​ടു​ന്നു. എ​തി​ര്‍ ടീ​മി​ന്‍റെ ബോ​ക്‌​സി​നു പ​രി​സ​ര​ത്ത് അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​ങ്ങ​ളു​ടെ പാ​സു​ക​ളെ​ല്ലാം ല​യ​ണ​ല്‍ മെ​സി​യെ തേ​ടി​യെ​ത്തു​ന്ന​തും ഇ​തി​നോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

റൊ​ണാ​ള്‍​ഡോ​യ്ക്കു 41 വ​യ​സാ​ണ്, മെ​സി​ക്ക് 38 ഉ​ള്ളൂ എ​ന്നാ​ണെ​ങ്കി​ല്‍ നാ​ലു വ​ര്‍​ഷം മു​മ്പ് 2022 ഖ​ത്ത​റി​ല്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്നാ​ണ് സി​ആ​ര്‍7 ആ​രാ​ധ​ക​രു​ടെ മ​റു​ചോ​ദ്യം. അ​ന്ന് റൊ​ണാ​ള്‍​ഡോ​യെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തു​ന്ന​തി​ലേ​ക്കു​വ​രെ കാ​ര്യ​ങ്ങ​ള്‍ എ​ത്തി.

ഓ​ഫ് ദ ​ബോ​ള്‍ മൂ​വ്‌​മെ​ന്‍റി​ലും ഡി​ഫെ​ന്‍​സീ​വ് പ്ര​സിം​ഗി​ലും റൊ​ണാ​ള്‍​ഡോ പി​ന്നോ​ട്ടാ​യെ​ന്നും ടീ​മി​ന്‍റെ ഡൈ​നാ​മി​ക് സ്വ​ഭാ​വ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രു​ണ്ട്. മൈ​താ​ന​ത്തു വെ​റു​തേ ന​ട​ക്കു​ന്ന മെ​സി​യെ തേ​ടി​യാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ പാ​സു​ക​ള്‍ എ​ത്തു​ന്ന​തെ​ന്നു മ​റു​പ​ടി. അ​ക​ത്ത​ള പ്ര​ശ്‌​നം തീ​രാ​തെ ലോ​ക​ക​പ്പ് എ​ന്ന സു​വ​ര്‍​ണ സ്വ​പ്‌​ന​ത്തി​ലേ​ക്ക് പ​റ​ങ്കി​ക്ക​പ്പ​ല്‍ വ​ന്ന​ണ​യി​ല്ല...

49-ാമ​ത് ടീ​മായി ഉ​സ്ബ​ക്കി​സ്ഥാ​ന്‍

രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഗോ​ള്‍ നേ​ടു​ന്ന 49-ാമ​ത് ദേ​ശീ​യ ടീ​മാ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന്‍. രാ​ജ്യാ​ന്ത​ര വേ​ദി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ന്‍റെ​യും (230) ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ​യും (145) റി​ക്കാ​ര്‍​ഡും റൊ​ണാ​ള്‍​ഡോ​യ്ക്കു സ്വ​ന്തം. ല​ക്‌​സം​ബ​ര്‍​ഗി​ന് എ​തി​രേ​യാ​ണ് റൊ​ണാ​ള്‍​ഡോ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ​ത്, 11.

ഗോ​ള്‍ എ​ണ്ണം 975ല്‍ ​എ​ത്തി

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​ര്‍ ഗോ​ള്‍ എ​ണ്ണം 975ല്‍ ​എ​ത്തി. 1327 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണി​ത്. 261 അ​സി​സ്റ്റും റൊ​ണാ​ള്‍​ഡോ ന​ട​ത്തി​യി​ട്ടു​ണ്ട്. 1,000 ഗോ​ള്‍ എ​ന്ന ച​രി​ത്ര സം​ഖ്യ​യി​ലേ​ക്ക് റൊ​ണാ​ള്‍​ഡോ​യ്ക്കു​ള്ള​ത് വെ​റും 25 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം.

 

 

Tags : Portugal Cristiano Ronaldo World Cup

Recent News

Corehub Up