മോണ്ടറെയ്: ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക നോക്കൗട്ടിൽ കടന്നു. 63-ാം മിനിട്ടിൽ തപേലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തപെലോ മസെക്കോയ്ക്കും തലന്‍റ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയത് തിരിച്ചടിയായി.
ഒടുവിൽ രണ്ടാംപകുതിയിൽ, 63-ാം മിനിറ്റില്‍ ഷെപാംഗ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ മസെക്കോ വലകുലുക്കി. അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമനിലയ്ക്കായി കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു.
ജൂണ്‍ 28ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
Tags : FIFA Worldcup Football South Africa South Korea