x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Aliens At FIFA World Cup | ലോ​ക​ക​പ്പ് വേ​ദി​യി​ൽ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ? ബ്ര​സീ​ലി​യ​ൻ ജ്യോ​തി​ഷി​യു​ടെ "ഭ‍​യ​ങ്ക​ര' പ്ര​വ​ച​ന​വും നെ​റ്റി​സ​ൺ​സി​ന്‍റെ ആ​റാ​ട്ടും

വെബ് ഡെസ്ക്
Published: June 25, 2026 11:13 AM IST | Updated: June 25, 2026 11:17 AM IST

മി​യാ​മി: എ​ന്നാ​ലും വ​ന്നി​ല്ല​ല്ലോ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ "പ്ര​വ​ച​ന​ത്ത​ള്ള്' ന​ട​ത്തി താ​ര​മാ​യി മാ​റി​യ ബ്ര​സീ​ലി​യ​ൻ യു​വ​തി ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​ട​ത്തി​യ പ്ര​വ​ച​ന​ങ്ങ​ളി​ലൊ​ന്ന്, ഫി​ഫ ലോ​ക​ക​പ്പ് ബ്ര​സീ​ൽ-​സ്കോ​ട്ട്‌​ല​ൻ​ഡ് മ​ത്സ​ര​ത്തി​നി​ടെ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ ഭൂ​മി​യി​ലേ​ക്കു വ​രു​മെ​ന്നാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സു​ള്ള വോ ​ബ​ഹി​യാ​ന എ​ന്ന യു​വ​തി​യാ​ണ് ഫു​ട്ബോ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച പ്ര​വ​ച​നം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​ക്കെ പ്ര​വ​ചി​ക്കാ​മോ എ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് ചോ​ദി​ക്കു​ന്ന​ത്. മ​ത്സ​രം ക​ഴി​ഞ്ഞു, കാ​ണി​ക​ളും പോ​യി... എ​ന്നി​ട്ടും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ വ​ന്നി​ല്ല..!

 

K-Rail Survey

മി​യാ​മി​യി​ലെ ഹാ​ർ​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നി​ടെ ആ​കാ​ശ​ത്ത് പ​റ​ക്കും ത​ളി​ക​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും അ​വ സ്റ്റേ​ഡി​യ​ത്തി​ലു​ള്ള ക​ളി​ക്കാ​രെ​യും കാ​ണി​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്നു​മാ​യി​രു​ന്നു ബ്ര​സീ​ലി​യ​ൻ ജ്യോ​തി​ഷ​യു​ടെ പ്ര​വ​ച​നം. ത​നി​ക്ക് ആ​വ​ർ​ത്തി​ച്ചു​ണ്ടാ​യ ദ​ർ​ശ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പെ​ന്നും ബ​ഹി​യാ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ വി​കാ​ര​ധീ​ന​യാ​യാ​ണ് ജ്യോ​തി​ഷി സം​സാ​രി​ക്കു​ന്ന​ത്. മ​ത്സ​ര​ദി​വ​സം സ്റ്റേ​ഡി​യ​ത്തി​ന് മു​ക​ളി​ൽ ഭീ​മാ​കാ​ര​മാ​യ പ​റ​ക്കും​ത​ളി​ക​ക​ൾ എ​ത്തു​മെ​ന്നും യ​ന്ത്ര കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ക​ളി​ക്കാ​രെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ളെ​യും അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വ​ലി​ച്ചു​യ​ർ​ത്തു​മെ​ന്നു​മാ​ണ് ബ​ഹി​യാ​ന പ​റ​ഞ്ഞ​ത്.

 

K-Rail Survey

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും പ്ര​ശ​സ്ത​രു​ടെ മ​ര​ണ​ങ്ങ​ളും ബ​ഹി​യാ​ന മു​ൻ​കൂ​ട്ടി പ്ര​വ​ചി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ചാ​ര​ണം. എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് വോ ​ബ​ഹി​യാ​ന. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ പു​തി​യ വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

Tags : Fifa world cup Aliens UFO Miami Vo Bahiana FIFA World Cup 2026

Recent News

Corehub Up