x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന, സ​ർ​ക്കാ​രി​നെ​തി​രെ വീ​ണ്ടും അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി വി.​എം. സു​ധീ​ര​ൻ


Published: June 25, 2026 11:13 AM IST | Updated: June 25, 2026 11:31 AM IST

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന​യി​ൽ വീ​ണ്ടും അ​തൃ​പ​തി പ​ര​സ്യ​മാ​ക്കി വി.​എം. സു​ധീ​ര​ൻ. ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്തു​ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്ന ധ​ന ബി​ല്ലി​ൽ ഈ ​തീ​രു​മാ​നം ഒ​ഴി​വാ​ക്കു​ന്ന​താ​കും ന​ല്ല​തെ​ന്നും സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി ത​ല​ത്തി​ലും മു​ന്ന​ണി ത​ല​ത്തി​ലും ച​ർ​ച്ച ന​ട​ത്തേ​ണ്ടി​യി​രു​ന്നു. മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും കു​റ​ച്ചു കൊ​ണ്ടു​വ​രി​ക, മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ശ​ക്ത​മാ​യി പോ​രാ​ട്ടം ന​ട​ത്തു​ക, മ​ദ്യ​പാ​നം മൂ​ലം സ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന ദു​ര​ന്ത​ത്തി​ന് അ​റു​തി വ​രു​ത്തു​ക എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. ‌

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബാ​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി മ​ദ്യ വ്യാ​പ​നം ശ​ക്ത​മാ​ക്കി. മ​ദ്യ ന‍​യം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട മ​ദ്യ വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് താ​ൻ ഇ​തി​നു മു​ൻ​പും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ഇ​ക്കാ​ര്യം മു​ഖ്യ മ​ന്ത്രി​യു​ടെ​യും എ​ക്സൈ​സ് മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​യും സു​ധീ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ളു​മെ​ല്ലാം അ​തേ​പ​ടി നി​ല​നി​ൽ​ക്കു​ന് സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും സു​ധീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : V.M. Sudheeran Congress leader V D Satheesan Latest News

Recent News

Corehub Up