കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണ ഇഡിക്ക് മുന്നിൽ ഹാജരായി. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ 9:30ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ വീണ ഹാജരായത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നേരത്തേ ഇഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എസ്എഫ്ഐഒ രേഖകൾ കൂടി ലഭിച്ച പശ്ചാത്തലത്തിൽ വീണയെ ഇഡി ഇന്ന് വിളിച്ചുവരുത്തിയതെന്നാണ് വിവരം.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. വീണയെ ഇന്ന് ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
Tags : massappadi case veena cvijayan