x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: July 14, 2026 11:29 PM IST | Updated: July 14, 2026 11:29 PM IST

മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം ജേക്കബ് ബേതലിന് കൈ കൊടുക്കുന്ന ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദർ

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 259 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 45.2 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 80 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും 57 റ​ൺ​സെ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും 52 റ​ൺ​സെ​ടു​ത്ത വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​റും ജോ​ഷ് ടം​ഗും സാം ​ക​ര​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 47.5 ഓ​വ​റി​ൽ 258 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

ജോ ​റൂ​ട്ടി​ന്‍റെ​യും ലി​യാം ഡോ​വ്സ​ണി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബെ​ൻ ഡ​ക്ക​റ്റി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. റൂ​ട്ട് 76 റ​ൺ​സും ഡോ​വ്സ​ൺ 68 റ​ൺ​സും ഡ​ക്ക​റ്റ് 43 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ക്സ​ർ പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ​യും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജ​സ്പ്രീ​ത് ബും​റ​യും ശി​വം ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ലെ​ത്തി.

Tags : India beats England Match Odi Series

Recent News

Corehub Up