Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഒന്നര മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി. ന്യൂസിലൻഡ് ടീമിൽ മാറ്റമില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും വിജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കും.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്, ജെയ്ഡൻ ലെന്നോക്സ്.
Sports
രാജ്ക്കോട്ട്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ 1.30 മുതലാണ് മത്സരം.
ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഢി ടീമിലെത്തി.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, ജെയ്ഡൻ ലെന്നോക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
വഡോദര: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് എടുത്തത്.
ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്.
ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു.
Sports
വഡോദര: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൈക്കിൾ ബ്രയ്സ്വെല്ലിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന കിവീസ് യുവനിരയെയാണ് അണിനിരത്തുന്നത്.
ഇന്ത്യൻ പേസ് നിരയിൽ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിദ് റാണ എന്നിവരുണ്ട്. കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിന്നർമാർ.
വഡോദരയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ബാറ്റിംഗ് എളുപ്പമായേക്കും. മികച്ച സ്കോർ പടുത്തുയർത്തിയാൽ മാത്രമേ കിവീസിന് ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദത്തിലാക്കാൻ കഴിയൂ.
Sports
ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 യൂത്ത് ഏകദിനത്തിലെ വേഗത്തിലുള്ള അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡും ഇന്ത്യയുടെ കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശി തകര്‍ത്തു.
ഇന്നലെ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19ന് എതിരായ രണ്ടാം ഏകദിനത്തില്‍ 15 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടാണ് വൈഭവ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
2016 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് 18 പന്തില്‍ നേടിയ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. അതിവേഗ സെഞ്ചുറി റിക്കാര്‍ഡും വൈഭവ് സൂര്യവംശിയുടെ (കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന് എതിരേ 52 പന്തില്‍) പേരിലാണ്.
വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവച്ച വൈഭവ് സൂര്യവംശി, 24 പന്തില്‍ 10 സിക്സും ഒരു ഫോറും അടക്കം 68 റണ്‍സ് അടിച്ചുകൂട്ടി.
Sports
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ 19 ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 25 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കനത്ത മഴയെ തുടർന്ന് മഴ മത്സരം തടസപ്പെട്ടതിനെ തുടർന്ന് ഡിഎൽഎസ് രീതി അനുസരിച്ചാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ 28 ഓവറിലാണ് മഴ എത്തിയത്. മഴ എത്തുന്പോൾ 27.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് മഴ മാറാത്തതിനെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് വിജയിയെ തീരുമാനിക്കുകയായിരുന്നു.
60 റൺസെടുത്ത ജോറിച്ച് വാൻ ഷാൽവൈക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. അർമാൻ മാനാക്ക് 46 റൺസ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും ഖിലാൻ പട്ടേൽ ഒരു വിക്കറ്റും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 300 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ഹർവൻഷ് പങ്കാലിയയുടെയും ആർ.എസ്. അംബ്രിഷിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഹർവൻഷ് 93 റൺസാണ് എടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹർഷിന്റെ ഇന്നിംഗ്സ്. അംബ്രിഷ് 65 റൺസ് സ്കോർ ചെയ്തു. 32 റൺസെടുത്ത കനിഷ്ക് ചൗഹാനും 26 റൺസെടുത്ത ഖിലാൻ പട്ടേലും തിളങ്ങി. നായകൻ വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ.ജെ. ബാസൺ നാല് വിക്കറ്റ് എടുത്തു. ബയൻഡ മജോളയും എൻടാൻഡോ സോണിയും ബൗണ്ടൈൽ എംബാത്തയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ദുബായ്: ചേട്ടന്മാര് ഏഷ്യ കപ്പ് ട്വന്റി-20 ചാമ്പ്യന്മാരായെങ്കില്, ഏകദിന കിരീടം മോഹിച്ച് ഇന്ത്യയുടെ അനിയന്മാര് ഇന്നു മുതല്‍ കളത്തില്‍.
2025 ഏഷ്യ കപ്പ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നു മുതല്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ യുഎഇയെയും പാക്കിസ്ഥാന് മലേഷ്യയെയും നേരിടും. രണ്ട് മത്സരങ്ങളും രാവിലെ 10.30നാണ്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ, പാക്കിസ്ഥാന്, മലേഷ്യ, യുഎഇ ടീമുകള്‍. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും. 19ന് സെമിയും 21നു ഫൈനലും അരങ്ങേറും.
ആയുഷ് മാത്രെയാണ് ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. വെടിക്കെട്ട് ഓപ്പണറായ വൈഭവ് സൂര്യവംശിയിലാണ് ഏവരുടെയും ശ്രദ്ധ. കോട്ടയത്തു വേരുള്ള, ഹൈദരാബാദിനുവേണ്ടി ആഭ്യന്തരം കളിക്കുന്ന അരുണ്‍ ജോര്‍ജാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം.
Sports
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.
117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്റണ്‍ ഡി കോക്കിന്റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്ലി പരമ്പരയിലെ താരവും ആയി.
Sports
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് സെഞ്ചുറി. 102 പന്തിലാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 102 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും ഉൾപ്പെട 103 റണ്‍സെടുത്ത കോഹ്ലി ബാറ്റിംഗ് തുടരുകയാണ്.
കോഹ്ലിയുടെ 52-ാമതെ ഏകദിന സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയുമാണ്. 306 ഏകദിന മത്സരങ്ങളിൽനിന്നായി താരത്തിന് 75 അർധസെഞ്ചുറിയും ഉണ്ട്. 14387 റണ്‍സാണ് കോഹ്ലി ഇതുവരെ ഏകദിനത്തിൽ അടിച്ചു കൂട്ടിയത്. 183 റണ്‍സാണ് താരത്തിന്റെ ഉയർന്ന സ്കോർ.
നിലവിൽ ഇന്ത്യ 41 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 266 റണ്‍സ് നേടിയിട്ടുണ്ട്.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും.
Sports
ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാമിൽടണിലെ സെഡോൺ പാർക്കാണ് മത്സരവേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലൻഡ് സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആശ്വാസ ജയം തേടിയാണ് വെസ്റ്റ് ഇൻഡീസ് മത്സരത്തിനിറങ്ങുന്നത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ഡിവോൺ കോൺവെ, രചിൻ രവീന്ദ്ര, വിൽ യംഗ്, മാർക്ക് ചാപ്മാൻ, ടോം ലാതം (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാന്റ്നർ(നായകൻ), സക്കാരി ഫോൽക്ക്സ്, കൈൽ ജാമീസൺ, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: ജോൺ കാംബെൽ, അക്കീം അഗസ്റ്റെ, കിയാസി കാർട്ടി, ഷായ് ഹോപ്പ് (നായകൻ/വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റൂതർഫോഡ്, റോസ്റ്റൺ ചെയ്സ്, ജസ്റ്റിൻ ഗ്രീവ്സ്, മാത്യൂ ഫോർഡെ, ഷമാർ സ്പ്രിംഗർ, ഖാരി പിയറി, ജയ്ഡൻ സീൽസ്.
Sports
രാജ്ക്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. രാജ്ക്കോട്ടിൽ നടന്ന മത്സരത്തിൽ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 27.5 ഓവറിൽ ഇന്ത്യ എ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 68 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്വാദിന്റെയും 32 റൺസെടുത്ത അഭിഷേക ശർമയുടെയും മികവിലാണ് ഇന്ത്യ എ മത്സരം അനായാസമായി വിജയിച്ചത്. നായകൻ തിലക് വർമ 29 റൺസെടുത്തു.
ലുതോ സിപാംലയാണ് ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 30.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത റിവാൾഡോ മൂൺസാമിയാണ് ദക്ഷിണാഫ്രിക്ക എയുടെ ടോപ്സ്കോറർ.
ഡെലാനോ പോട്ട്ഗൈറ്റെർ 23 റൺസും ഡിയാൻ ഫോറസ്റ്റർ 22 റൺസും എടുത്തു. ഇന്ത്യ എയ്ക്ക് വേണ്ടി നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ മൂന്ന് വിക്കറ്റും പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും തിലക് വർമ ഒരു വിക്കറ്റും എടുത്തു.
Sports
റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.
മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബ്രിസ്ബേൻ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തിൽ ആണ് മത്സരം.
കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ടി20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്: മിച്ച് മാർഷ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാമ്പ, ബെൻ ഡ്വാർഷൂയിസ്.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. 40.2 ഓവറിൽ 222 റൺസിൽ ഇംഗ്ലണ്ട് ഓൾഔട്ടാവുകയായിരുന്നു.
അർധ സെഞ്ചുറി നേടിയ ജാമി ഓവർട്ടൺിന്റെയും ജോസ് ബട്ട്ലറുടെയും ബ്രൈഡൻ കാർസിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇംഗ്ലണ്ട് 222 റൺസ് എടുത്തത്. 68 റൺസാണ് ഓവർട്ടൺ എടുത്തത്. ബട്ട്ലർ 38 റൺസും കാർസ് 36 റൺസും എടുത്തു.
ന്യൂസിലൻഡിന് വേണ്ടി ബ്ലെയ്ർ ടിക്ക്നർ നാല് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി മൂന്ന് വിക്കറ്റും സക്കാരി ഫോൽക്ക്സ് രണ്ട് വിക്കറ്റും നായകൻ മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.