x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന പ​ര​മ്പ​ര: പാ​ക്കി​സ്ഥാ​ന് ദ​യ​നീ​യ തോ​ൽ​വി


Published: March 11, 2026 09:38 PM IST | Updated: March 11, 2026 09:38 PM IST

മി​ർ​പൂ​ർ: ക്യാ​പ്റ്റ​നെ മാ​റ്റി​യി​ട്ടും ടീ​മി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യി​ട്ടും പാ​ക്കി​സ്ഥാ​ന് ര​ക്ഷ​യി​ല്ല. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ദ​യ​നീ​യ തോ​ൽ​വി. എ​ട്ട് വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി​യാ​ണ് പാ​ക്കി​സ്ഥാ​ൻ വ​ഴ​ങ്ങി​യ​ത്.

നാ​ല് അ​ര​ങ്ങേ​റ്റ​ക്കാ​രു​മാ​യി ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 30.4 ഓ​വ​റി​ൽ 114 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഫ​ഹീം അ​ഷ്റ​ഫ് (37) ആ​ണ് ടോ​പ്പ് സ്കോ​റ​ർ. പാ​ക്കി​സ്ഥാ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത് നാ​ല് പേ​ർ മാ​ത്രം.

ഏ​ഴ് ഓ​വ​റി​ൽ 24 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത ന​ഹി​ദ് റാ​ണ​യാ​ണ് പാ​ക്കി​സ്ഥാ​നെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. മെ​ഹ്ദി ഹ​സ​ൻ മി​റാ​സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ന​ഹി​ദ് റാ​ണ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​രം നേ​ടി.

ചെ​റി​യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 15.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. 42 പ​ന്തി​ൽ 67 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഓ​പ്പ​ണ​ർ ത​ൻ​സി​ബ് ഹ​സ​നാ​ണ് ബം​ഗ്ലാ​ദേ​ശ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ന​ജു​മു​ൾ ഹൊ​സൈ​ൻ സാ​ന്‍റോ 27 റ​ൺ​സ് നേ​ടി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി.

Tags : cricket odi

Recent News

Corehub Up