ലോഗോ
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ഓണാഘോഷത്തിന് (ഒന്നിച്ചോണം പൊന്നോണം 2026) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നു സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
പുലികളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിര, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ അണിനിരത്തി വിപുലമായ ഘോഷയാത്ര ഒരുക്കും. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് മത്സരങ്ങളും സംഘടിപ്പിക്കും.
എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എം.പി. ജാക്സണ് ചെയര്‍മാനായി 2000 ല്‍ പരം പേരുള്ള സംഘാടക സമിതിക്കാണു രൂപം നല്‍കിയത്.
Tags : ICLFincorp OnnichonamPonnonam2026