x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ക്ട​ർ മ​റി​ഞ്ഞു; മൂ​ന്ന് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാഷണൽ ഡെസ്ക്
Published: July 14, 2026 09:51 PM IST | Updated: July 14, 2026 09:51 PM IST

ബി​ഹാ​റി​ലെ അ​രാ​രി​യ ജി​ല്ല​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം.

പാ​റ്റ്ന: തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ബി​ഹാ​റി​ലെ അ​രാ​രി​യ ജി​ല്ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​റു​ന​ടീ​ൽ ജോ​ലി​ക​ൾ​ക്കാ​യി 27 വ​നി​താ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ട്രാ​ക്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മീ​രാ ദേ​വി (45), ന​യ്യാ ദേ​വി (55), ര​ഞ്ജു ദേ​വി (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​യ്യാ ദേ​വി​യു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണ് ര​ഞ്ജു ദേ​വി.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Tags : Accident AccidentDeath Tractor Bihar WomenWorkers

Recent News

Corehub Up