x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 14, 2026 09:16 PM IST | Updated: July 14, 2026 09:16 PM IST

കൊ​ച്ചി: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ചി​ര​ട്ട​ക്കു​ടി വീ​ട്ടി​ൽ എ​ബി​ൻ ടോ​മി (27) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി വൈ​കു​ന്നേ​രം കാ​രാ​ട്ടു​പ​ള്ളി​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടു​കാ​ർ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി അ​ല​മാ​ര​യു​ടെ താ​ഴ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി വീ​ട്ട​മ്മ എ​ത്തി​യ​തി​നി​ടെ അ​തി​ക്ര​മം ന​ട​ത്തി.

വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ, കോ​ട​നാ​ട്, കു​റു​പ്പം​പ​ടി, കോ​ത​മം​ഗ​ലം, വാ​ഴ​ക്കു​ളം, പൂ​വ്വാ​ർ മു​ട്ടം, ആ​ല​പ്പു​ഴ നോ​ർ​ത്ത് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ പ​ത്തി​ലേ​റെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ എ​ബി​ൻ ടോ​മി.

Tags : police arrest man harrasment against housewife perumbavoor

Recent News

Corehub Up