x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത താ​മ​സം; ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ

നാഷണൽ ഡെസ്ക്
Published: July 14, 2026 11:06 PM IST | Updated: July 14, 2026 11:06 PM IST

അ​ന​ധി​കൃ​ത​മാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി സു​കാ​ന്ത ച​ന്ദ്ര ദാ​സി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ.

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യി വേ​ഷം കെ​ട്ടി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​കാ​ന്ത ച​ന്ദ്ര ദാ​സ് (44) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നോ​ർ​ത്ത് വെ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ലെ ഫോ​റി​ന​ർ സെ​ൽ അ​ന​ധി​കൃ​ത വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടോ വി​സ​യോ മ​റ്റ് രേ​ഖ​ക​ളോ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത സ്മാ​ർ​ട്ട്ഫോ​ണി​ൽ നി​രോ​ധി​ത ആ​പ്ലി​ക്കേ​ഷ​ൻ​സ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ഇ​യാ​ളു​ടെ ഫോ​ൺ ഗാ​ല​റി​യി​ൽ ബം​ഗ്ലാ​ദേ​ശി​ലെ ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : #Arrest BangladeshiMan DelhiPolice ForeignerCell

Recent News

Corehub Up