ന്യൂഡൽഹി: ട്രാൻസ്ജെൻഡറായി വേഷം കെട്ടി ഡൽഹിയിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുകാന്ത ചന്ദ്ര ദാസ് (44) നെ പോലീസ് അറസ്റ്റ് ചെയ്തത്.
നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ഫോറിനർ സെൽ അനധികൃത വിദേശ പൗരന്മാർക്കെതിരെ നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് പാസ്പോർട്ടോ വിസയോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്മാർട്ട്ഫോണിൽ നിരോധിത ആപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. കൂടാതെ ഇയാളുടെ ഫോൺ ഗാലറിയിൽ ബംഗ്ലാദേശിലെ ദേശീയ തിരിച്ചറിയൽ രേഖകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.