Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnnichonamPonnonam2026

ഐസിഎല്‍ ഫിന്‍കോര്‍പ് ‘ഒന്നിച്ചോണം പൊന്നോണം 2026’ ന് ഒരുക്കങ്ങളായി

കൊ​​ച്ചി: ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ല്‍ ന​​ട​​ക്കു​​ന്ന ഓ​​ണാ​​ഘോ​​ഷ​​ത്തി​​ന് (ഒ​​ന്നി​​ച്ചോ​​ണം പൊ​​ന്നോ​​ണം 2026) വി​​പു​​ല​​മാ​​യ സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചു.

സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ശ്ര​​ദ്ധ​​യാ​​ക​​ര്‍ഷി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ​​രി​​പാ​​ടി​​ക​​ളാ​​ണ് ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​തെ​​ന്നു സം​​ഘാ​​ട​​ക സ​​മി​​തി യോ​​ഗ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പ് ചെ​​യ​​ര്‍മാ​​ന്‍ അ​​ഡ്വ. കെ.​​ജി. അ​​നി​​ല്‍കു​​മാ​​ര്‍ അ​​റി​​യി​​ച്ചു.

പു​​ലി​​ക​​ളി, കു​​മ്മാ​​ട്ടി, തെ​​യ്യം, തി​​റ, തി​​രു​​വാ​​തി​​ര, ക​​ഥ​​ക​​ളി തു​​ട​​ങ്ങി​​യ കേ​​ര​​ളീ​​യ ക​​ലാ​​രൂ​​പ​​ങ്ങ​​ള്‍ അ​​ണി​​നി​​ര​​ത്തി വി​​പു​​ല​​മാ​​യ ഘോ​​ഷ​​യാ​​ത്ര ഒ​​രു​​ക്കും. ഗി​​ന്ന​​സ് വേ​​ള്‍ഡ് റി​​ക്കാ​​ര്‍ഡ് ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. സ്‌​​കൂ​​ളു​​ക​​ള്‍, കോ​​ള​​ജു​​ക​​ള്‍ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് മ​​ത്സ​​ര​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കും.

എം​​എ​​ല്‍എ​​മാ​​രാ​​യ അ​​ഡ്വ. തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ന്‍, സ​​നീ​​ഷ് കു​​മാ​​ര്‍ ജോ​​സ​​ഫ്, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​ന്‍ എം.​​പി. ജാ​​ക്സ​​ണ്‍, തൃ​​ശൂ​​ർ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. സു​​ധീ​​ഷ് എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. എം.​​പി. ജാ​​ക്‌​​സ​​ണ്‍ ചെ​​യ​​ര്‍മാ​​നാ​​യി 2000 ല്‍ ​​പ​​രം പേ​​രു​​ള്ള സം​​ഘാ​​ട​​ക സ​​മി​​തി​​ക്കാ​​ണു രൂ​​പം ന​​ല്‍കി​​യ​​ത്.

Latest News

Corehub Up