x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ർ​ച്ച പ​രാ​ജ​യം: അ​ജീ​ഷി​ന്റെ ജെ​സി​ബി സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​മെ​ന്ന് ഡി​എ​ഫ്ഒ

ഇടുക്കി ബ്യൂറോ
Published: July 14, 2026 05:59 PM IST | Updated: July 14, 2026 06:00 PM IST

വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി

ചെ​റു​തോ​ണി: വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ണ്ണു​മാ​ന്തി യ​ന്ത്രം വി​ട്ടു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​ല്ല. മൂ​ന്നാ​ർ ഡി​എ​ഫ്ഒ യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. ഇ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ച​ർ​ച്ച ന​ട​ക്കും.

അ​ഞ്ച് വ​ർ​ഷം മു​മ്പ് വീ​ടി​ന് മ​ണ്ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​ജീ​ഷി​ന്‍റെ ജെ​സി​ബി പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​നം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ജീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി. മൂ​ന്നാ​ർ ഡി​എ​ഫ്ഓ യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഈ ​ച​ർ​ച്ച​യും വി​ജ​യം ക​ണ്ടി​ല്ല.

വ​ണ്ടി പി​ടി​ച്ചെ​ടു​ത്ത വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മൂ​ന്നാ​ർ ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ലേ​ക്ക് വാ​ഹ​നം ക​ണ്ടു​കെ​ട്ടു​മെ​ന്നും അ​ജീ​ഷി​ന് കോ​ട​തി​യെ സ​മീ​പി​ച്ച് ജെ​സി​ബി വീ​ണ്ടെ​ടു​ക്കാ​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ഉ​റ​പ്പു​ക​ളും ല​ഭി​ച്ചി​ല്ലെ​ന്ന് അ​ജീ​ഷ് പ​റ​ഞ്ഞു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നം വ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​നി അ​ജീ​ഷി​ന്‍റെ പ്ര​തീ​ക്ഷ.

Tags : DFO Ajeesh JCB confiscated government

Recent News

Corehub Up