x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ വി​ദേ​ശ എ​ഐ സു​ര​ക്ഷാ മോ​ഡ​ലു​ക​ൾ വേ​ണ്ടെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം

ഓൺലൈൻ ഡെസ്ക്
Published: July 14, 2026 11:45 AM IST | Updated: July 14, 2026 11:45 AM IST

ആന്ത്രോപിക് സിഇഒ ഡാനിയോ അമോദെയ് , ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത​ങ്ങ​ളു​ടെ സൈ​ബ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ നി​ർ​മി​ത​ബു​ദ്ധി മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും ഡാ​റ്റാ സ്വ​കാ​ര്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം.

വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ മോ​ഡ​ലു​ക​ളി​ൽ സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മ്പോ​ൾ അ​ത്യാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ഈ ​മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് വി​വ​ര​ച്ചോ​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കാ​മെ​ന്നും നി​ർ​ണാ​യ​ക​മാ​യ സൈ​ബ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ദേ​ശ അ​ൽ​ഗോ​രി​ത​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും സ​ർ​ക്കാ​ർ ക​രു​തു​ന്നു.

എ​ഐ മോ​ഡ​ലു​ക​ൾ​ക്ക് പി​ഴ​വു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. വി​ദേ​ശ മോ​ഡ​ലു​ക​ൾ​ക്ക് പ​ക​രം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തോ വി​ശ്വ​സ​നീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നാ​ണ് വ​കു​പ്പു​ക​ളോ​ട് ഐ​ടി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യ​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യാ​ണ് ഈ ​ജാ​ഗ്ര​താ നി​ർ​ദേ​ശ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

 

 

Tags : MeitY cybersecurity Technology Software AI ArtificialIntelligence Coding Programming MachineLearning DataScience Cybersecurity Gadgets Smartphones TechNews

Recent News

Corehub Up