x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; എ​സ്ഐ​ടി​യോ​ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി ഡി​ജി​പി

വെബ് ഡെസ്ക്
Published: July 14, 2026 09:12 AM IST | Updated: July 14, 2026 09:12 AM IST

എം.ആർ.അജിത് കുമാർ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി ഡി​ജി​പി. റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി. കേ​സ് ഡ​യ​റി അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​മാ​യി തി​രി​ച്ച​ടി​യാ​ക​രു​തെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് നീ​ക്കം.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഡി​ജി​പി ഇ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കൈ​മാ​റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി കേ​സ് ഡ​യ​റി തി​രു​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഡി​ജി​പി​യു​ടെ വി​ല​യി​രു​ത്ത​ൽ.

റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ജി​ത് കു​മാ​റി​നെ​തി​രെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടേ​ക്കും. അ​ട്ടി​മ​റി​ക്ക് ഒ​ത്താ​ശ ചെ​യ്ത അ​ജി​ത് കു​മാ​റി​ന്റെ ഓ​ഫീ​സി​ലെ മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും നി​ല​വി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് വി​വ​രം.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തി​യ​തും കേ​സ് ഡ​യ​റി തി​രു​ത്തി​യ​തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഗ​ണ്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Tags : Alappuzha youth congress attack gunman MR Ajith kumar DGP

Recent News

Corehub Up