x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമൃതംപൊടി ഇനി കൂടുതൽ ഹെൽത്തിയാകും; പ​ഞ്ച​സാ​ര​ ഒഴിവാക്കാൻ നിർദേശം

വെബ് ഡെസ്ക്
Published: July 14, 2026 09:47 AM IST | Updated: July 14, 2026 09:47 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അ​ങ്ക​ണ​വാ​ടി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന അ​മൃ​തം​പൊ​ടി​യി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ വേ​ണ​മെ​ന്ന് വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ അ​റി​യി​ച്ചു.

ആ​റു​മാ​സം മു​ത​ൽ മൂ​ന്നു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​ണ് അ​മൃ​തം​പൊ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​റു​ക്കാ​യോ പ​ല​ഹാ​ര​മാ​യോ ദി​വ​സം 135 ഗ്രാം ​അ​മൃ​തം​പൊ​ടി​യാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ ഈ ​ക​ണ​ക്ക​നു​സ​രി​ച്ച് ഒ​രു കു​ട്ടി ക​ഴി​ക്കു​മ്പോ​ൾ 27 ഗ്രാം ​പ​ഞ്ച​സാ​ര​യാ​ണ് ഉ​ള്ളി​ലെ​ത്തു​ന്ന​ത്. ആ​റു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം പ​ഞ്ച​സാ​ര ന​ൽ​കു​ന്ന​ത് ഒ​ട്ടും അ​നു​യോ​ജ്യ​മ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ത​ന്നെ ഇ​ത്ര​യ​ധി​കം പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത്, കു​ട്ടി​ക​ൾ വ​ള​രു​മ്പോ​ൾ ഐ​സ്‌​ക്രീം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളോ​ട് അ​മി​ത​മാ​യ ആ​സ​ക്തി ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാണ് വി​ല​യി​രു​ത്തൽ. പ​ഞ്ച​സാ​ര​യ്ക്ക് പ​ക​രം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​യ ശ​ർ​ക്ക​ര​യോ ക​രു​പ്പെ​ട്ടി​യോ ചേ​ർ​ത്ത് അ​മൃ​തം​പൊ​ടി പ​രി​ഷ്ക​രി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​പാ​ർ​ശ.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ വ​ഴി​യാ​ണ് സം​സ്ഥാ​ന വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​മൃ​തം​പൊ​ടി ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി ചെ​ല​വാ​കു​ന്ന തു​ക​യു​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. പു​തി​യ നി​ർ​ദേശം ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി കൂ​ടു​ത​ൽ ആ​രോ​ഗ്യ​ക​ര​മാ​യി മാ​റും.

Tags : Amritham Podi Health sugar

Recent News

Corehub Up