x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​പ്പി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്; സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്തേ​ക്കും

വെബ് ഡെസ്‌ക്
Published: July 14, 2026 07:57 AM IST | Updated: July 14, 2026 07:57 AM IST

തൊപ്പി എന്ന മു​ഹ​മ്മ​ദ് നി​ഹാ​ദ്

കൊ​ച്ചി: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ തൊ​പ്പി എ​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ദി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. കേ​സി​ൽ തൊ​പ്പി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

എ​റ​ണാ​കു​ള​ത്തു​ണ്ടാ​യി​രു​ന്ന തൊ​പ്പി കേ​സി​ന് പി​ന്നാ​ലെ ജി​ല്ല വി​ട്ട​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ഹാ​ദി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട് പൂ​ട്ടി​ച്ച​ത്.

പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി‌. മു​ഹ​മ്മ​ദ് നി​ഹാ​ദി​ന്‍റെ മു​ന്‍​കൂ​ര്‍​ജാ​മ്യാ​പേ​ക്ഷ​യെ​യും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ എ​തി​ർ​ത്തി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ൽ​കി​യ പ​രാ​തി​യി​ൽ നേ​ര​ത്തെ തൊ​പ്പി​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.

എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സാ​ണ് ഐ​ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. സു​ഹൃ​ത്തു​ക​ളു​ടെ ന​ഗ്ന വീ​ഡി​യോ​യാ​ണ് തൊ​പ്പി പോ​സ്റ്റ്‌ ചെ​യ്ത​തെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up