x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ക്ക​ര​യി​ൽ 52ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 14, 2026 06:39 AM IST | Updated: July 14, 2026 06:39 AM IST

പിടിയിലായ രാഹുൽ

ചാ​ത്ത​ന്നൂ​ർ: കൊ​ല്ലം ചി​റ​ക്ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ചി​റ​ക്ക​ര​ത്താ​ഴം രാ​ഹു​ൽ നി​വാ​സി​ൽ രാ​ജ​ന്‍റെ മ​ക​ൻ രാ​ഹു​ൽ(32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 52 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പാ​രി​പ്പ​ള്ളി പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്‌​ച രാ​ത്രി 7.45ഓ​ടെ ചി​റ​ക്ക​ര വാ​ഴ​വി​ള ജം​ഗ്ഷ​നി​ൽ നി​ന്നും ചി​റ​ക്ക​ര താ​ഴം പോ​കു​ന്ന വ​ഴി​യി​ൽ വ​ച്ചാ​ണ് രാ​ഹു​ൽ പി​ടി​യി​ലാ​യ​ത്.

ഏ​റെ നാ​ളാ​യി ക​ഞ്ചാ​വും രാ​സ​ല​ഹ​രി​യും ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന രാ​ഹു​ൽ ആ​ദ്യ​മാ​യാ​ണ് പോ​ലി​സ് പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ​യ്ക്ക് വി​പ​ണി​യി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up