പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ‘ആന്റി-ഗൂണ്ട’ നിയമം പ്രാബല്യത്തിൽ. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും കർശനമായി നേരിടാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്.
തന്റെ ഭരണകാലത്ത് തൃണമൂൽ കോൺഗ്രസ് അഴിച്ചുവിട്ട അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ശൃംഖലയെ പൂർണമായും തകർക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അക്രമങ്ങൾക്കും അരാജകത്വത്തിനും വഴിയൊരുക്കുന്ന ‘ഗുണ്ടാ’ ശൃംഖലകളെ വേരോടെ പിഴുതെറിയാൻ ഇത് അനിവാര്യമാണെന്നും സർക്കാർ പറഞ്ഞു.
Tags : West Bengal Suvnedu Adhikari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash