Image for representation
കണ്ണൂർ: പണം ചോദിച്ചിട്ട് പിതാവ് നൽകാത്തിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. കണ്ണൂർ ആയിക്കര ദണ്ഡ മാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ രാജേഷിന്റെ മകൻ അഭിഷേകിനെ (26) കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് തീയിട്ടത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. കണ്ണൂർ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Tags : Father Son Money House Fire