x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോർച്ച, ആളുകളെ ഒഴിപ്പിച്ചു

വെബ് ഡെസ്‌ക്
Published: July 14, 2026 03:49 PM IST | Updated: July 14, 2026 03:50 PM IST

ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി

തിരുവനന്തപുരം: റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം - പൂന്തി റോഡിലാണ് ജനങ്ങളെ വലിയതോതിൽ ആശങ്കയിലാഴ്ത്തിയ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അപകടസ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.

പൂന്തി റോഡ് നവീകരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് റോഡിന്‍റെ വശങ്ങൾ കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. പൈപ്പ് തകർന്ന ഉടൻ തന്നെ വാതകം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി. വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലീസും ഗ്യാസ് പദ്ധതിയുടെ സാങ്കേതിക വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

അപകടമുണ്ടായ പൈപ്പ് ലൈനിലേക്കുള്ള പ്രധാന വാൽവുകൾ അധികൃതർ പൂർണ്ണമായും അടച്ചിട്ടുണ്ട്. നിലവിൽ കേടുപാടുകൾ സംഭവിച്ച പൈപ്പ് മാറ്റിസ്ഥാപിച്ച് വാതകച്ചോർച്ച പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുകയാണ്.

വാതകച്ചോർച്ചയെ തുടർന്ന് മുൻകരുതലിന്‍റെ ഭാഗമായി കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചു.

Tags : GasPipeline Road Gas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up