x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും വി​ല്ല​നാ​യി; സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: July 14, 2026 07:01 PM IST | Updated: July 14, 2026 07:20 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കു​റ​വും ക​ടു​ത്ത ചൂ​ടും മൂ​ലം സം​സ്ഥാ​ന​ത്ത് ഇ​ന്ന് രാ​ത്രി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ന​ത്തെ ഉ​പ​ഭോ​ഗം മാ​ത്രം 500 മെ​ഗാ​വാ​ട്ട് വ​രെ വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

എ​ന്നാ​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി പു​റ​ത്തു​നി​ന്ന് വാ​ങ്ങാ​ൻ ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​യി വ​രു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി.

Tags : PowerRestriction Kseb ElectricityShortage BreakingNews

Recent News

Corehub Up