x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി കാ​റി​ൽ ക​റ​ങ്ങി; യു​വാ​വ് കീ​ഴ​ട​ങ്ങി

നാഷണൽ ഡെസ്ക്
Published: July 14, 2026 07:40 PM IST | Updated: July 14, 2026 07:46 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ലി​ട്ട് ന​ഗ​രം ചു​റ്റി​യ യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ഷി​മി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഹ​സീ​ൻ ബാ​നോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​മാ​യ സ​ൽ​മാ​ൻ ഖാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മൊ​ത്ത് കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി കൊ​ല​ന​ട​ത്തി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ അ​ടി​ക്കു​ക​യും പി​ന്നീ​ട് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ ത​ന്നെ കി​ട​ത്തി ഇ​യാ​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​റ്റി​യ​ടി​ച്ചു. തു​ട​ർ​ന്നാ​ണ് രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : MurderCase KillWife Maharashtra PoliceCase Arrest BreakingNews

Recent News

Corehub Up