x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിമുറിയിൽ കൂടോത്രം; കർണാടകയിൽ സ്ത്രീ അറസ്റ്റിൽ

നാഷണൽ ഡെസ്ക്
Published: July 14, 2026 11:42 PM IST | Updated: July 14, 2026 11:43 PM IST

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​ഞ്ജു​​​​ള​​​​

ചി​​​​ക്ക​​​​ബ​​​​ല്ല​​​​പു​​​​ര: കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ൽ ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് സ്ത്രീയെ ക​​​​ർ​​​​ണാ​​​​ട​​​​ക പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ സി​​​​സി ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഇ​​​​പ്പോ​​​​ൾ പ്ര​​​​ച​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

മ​​​​ഞ്ജു​​​​ള എ​​​​ന്നാ​​​​ണ് ഇവരുടെ പേ​​​​ര്. ഇ​​​​വ​​​​രു​​​​ടെ ഭൂ​​​​മി സം​​​​ബ​​​​ന്ധ​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​ന്ന് കോ​​​​ട​​​​തി വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​നി​​​​രി​​​​ക്കേ നേ​​​​ര​​​​ത്തേ കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ ഇ​​​​വ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ജ​​​​ഡ്ജി​​​​യു​​​​ടെ ക​​​​സേ​​​​ര​​​​യി​​​​ൽ വെ​​​​ളു​​​​ത്ത ക​​​​ടു​​​​കു​​​​ക​​​​ൾ വി​​​​ത​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​നി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി​​​​യു​​​​ണ്ടാ​​​​കാ​​​​നാ​​​​ണ് മ​​​​ഞ്ജു​​​​ള ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണ് പ്ര​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. കോ​​​​ർ​​​​ട്ട് ചീ​​​​ഫ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ദു​​​​രാ​​​​ചാ​​​​ര​​​​ങ്ങ​​​​ളും ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദ​​​​ങ്ങ​​​​ളും ത​​​​ട​​​​യു​​​​ന്ന 2017ലെ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​ഞ്ജു​​​​ള​​​​യെ 14 ദി​​​​വ​​​​സ​​​​ത്തെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : BlackMagic ritual courtroom woman arrested Karnataka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up