ലോഗോ
തിരുവനന്തപുരം: കിഫ്ബിയിലെ വിദേശങ്ങളിൽ നിന്ന് മസാല ബോണ്ട് അടക്കമുള്ള ്കടമെടുപ്പും ഈ തുകയുടെ നിക്ഷേപവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കിഫ്ബി പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച അഞ്ചംഗം സമിതി അന്വേഷിക്കും.
കടമെടുത്ത തുകയുടെ നിക്ഷേപം അടക്കമുള്ള കാര്യങ്ങളും കേന്ദ്ര ആസൂത്രണ കമ്മീഷൻ മുൻ അംഗം സുധാപിള്ളയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി പരിശോധിക്കും.
കിഫ്ബിയുടെ കടമെടുപ്പ് ഉയർന്ന പലിശനിരക്കിലേക്ക് പോയിട്ടുണ്ടോയെന്നും നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായ പലിശ ലഭിച്ചിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. കിഫ്ബി പുനഃസംഘടിപ്പിക്കുമെന്നു ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കിഫ്ബിയുടെ തുടർ നടപടികൾ സ്വീകരിക്കുക.
Tags : KIIFB MasalaBonds Examined Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews