പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: 2020ൽ നടന്ന ഗുരുദ്വാര ആക്രമണ കേസിൽ കുറ്റാരോപിതായ യുവാവ് വെട്ടേറ്റു മരിച്ചു.
തൂരാൻ ഗ്രാമത്തിലെ ലാദ്പുർ ഗുരുദ്വാര ആക്രമിച്ച കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന മിവാ സിംഗ് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.
അർധരാത്രിയോടെ മണ്ഡി ഗോബിന്ദ്ഗറിനു സമീപം ലാദ്പുരിലെ വീട്ടിലെത്തിയ ആക്രമി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സിംഗിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ കുടുംബാഗങ്ങളോടാപ്പമായിരുന്ന സിംഗിനെ മതിലുചാടിയെത്തിയാണ് ആക്രമി വെട്ടിയത്.
ഭീകരമായി ആക്രമിച്ച് മരണം ഉറപ്പാക്കിയ പ്രതി കടന്നുകളഞ്ഞതായും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തകർക്കമോ, വ്യക്തിപരമായ വൈരാഗ്യമോ ആകാം കൊലയ്ക്കുപിന്നലെന്നാണു പോലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി തെളിവു ശേഖരണവും നടത്തി.
Tags : Accused Gurudwara attack case hacked death