x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊതുസ്ഥലത്ത് പുകവലിക്കാർ പെരുകുന്നു

വെബ്ഡെസ്ക്
Published: July 14, 2026 11:47 PM IST | Updated: July 14, 2026 11:47 PM IST

പൊതുസ്ഥലത്ത് പുകവലിക്കുന്നവരുടെ ചിത്രം

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യ കൊ​​ച്ചി​​യി​​ല്‍ പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലെ പു​​ക​​വ​​ലി​​ക്കാ​​രു​​ടെ എ​​ണ്ണം വ​​ര്‍ധി​​ക്കു​​ന്നു.

പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലും ന​​ഗ​​ര​​ത്തി​​ന്‍റെ പ്ര​​ധാ​​ന വ്യാ​​പാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലും രാ​​ത്രി ജീ​​വി​​തം സ​​ജീ​​വ​​മാ​​യ മേ​​ഖ​​ല​​ക​​ളി​​ലും ഐ​​ടി പാ​​ര്‍ക്കു​​ക​​ള്‍ക്ക് സ​​മീ​​പ​​വു​​മെ​​ല്ലാം പു​​ക​​വ​​ലി​​ക്കാ​​രു​​ടെ സാ​​ന്നി​​ധ്യം വ​​ര്‍ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍.

ല​​ഹ​​രി​​യു​​ടെ ആ​​ദ്യ​​പ​​ടി​​യാ​​യി​​ട്ടാ​​ണ് പു​​ക​​വ​​ലി​​യെ കാ​​ണു​​ന്ന​​ത്. പു​​ക​​വ​​ലി വ്യ​​ക്തി​​പ​​ര​​മാ​​യ ആ​​രോ​​ഗ്യ​​ത്തെ മാ​​ത്ര​​മ​​ല്ല, കു​​ടും​​ബ​​ത്തെ​​യും സ​​മൂ​​ഹ​​ത്തെ​​യും പൊ​​തു​​ജ​​നാ​​രോ​​ഗ്യ സം​​വി​​ധാ​​ന​​ത്തെ​​യും ബാ​​ധി​​ക്കു​​ന്ന ഗു​​രു​​ത​​ര പ്ര​​ശ്‌​​ന​​മാ​​യി മാ​​റു​​ക​​യാ​​ണെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ വി​​ദ​​ഗ്ധ​​ര്‍ പ​​റ​​യു​​ന്ന​​ത്.

ഒ​​രു മാ​​സ​​ത്തി​​നി​​ടെ 156 കോ​​ട്പ കേ​​സു​​ക​​ള്‍

ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നി​​ടെ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത് 156 കോ​​ട്പ കേ​​സു​​ക​​ളാ​​ണ്.

ജൂ​​ണ്‍ ര​​ണ്ടു മു​​ത​​ല്‍ ജൂ​​ലൈ ഒ​​മ്പ​​തു​​വ​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍ധി​​ക്കു​​മ്പോ​​ഴും പു​​ക​​വ​​ലി, പു​​ക​​യി​​ലെ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന​​താ​​ണ് വ​​സ്തു​​ത. ഹാ​​ന്‍സ്, നി​​രോ​​ധി​​ത സി​​ഗ​​ര​​റ്റു​​ക​​ള്‍ എ​​ന്നി​​വ​​യാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​തി​​ല്‍ ഏ​​റെ​​യും.

Tags : smokers PublicPlaces Increasing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up