Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increasing

വീ​ടു​ക​ൾ​ക്കു​ള്ളി​ലെ അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും വ​ർ​ധി​ക്കുന്നു : എഡിജിപി പി. വിജയൻ

കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്ത് വീ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലെ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​ന്ന് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ൻ. ഇ​​​ക്കാ​​​ര‍്യ​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ടാ​​​ൻ പൊ​​​ലി​​​സി​​​ന് പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ദീ​​​പി​​​ക കേ​​​ന്ദ്ര ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ന​​​ൽ​​​കി​​​യ പ്ര​​​ത്യേക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര‍്യം പ​​​റ​​​ഞ്ഞ​​​ത്.

ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ ഇ​​​ടു​​​ക്കി മാ​​​ങ്കു​​​ള​​​ത്ത് പി​​​താ​​​വ് മ​​​ക​​​നെ അ​​​ടി​​​ച്ചു​​​കൊ​​​ന്നു. എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും പൊ​​​​ലി​​​​സ് മാ​​​​ത്ര​​​​മാ​​​​ണ് പ​​​​രി​​​​ഹാ​​​​രം എ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, മ​​​​ത​​-​​രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ഇ​​​​തി​​​​ൽ ഗൗ​​​​ര​​​​വ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

തൂ​​​ഫാ​​​ൻ ഇ​​​ഫെ​​​ക്ട് മൂ​​​ലം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ ല​​​ഭ‍്യ​​​ത കു​​​റ​​​ഞ്ഞ​​​ത് ഇ​​​ത്ത​​​രം വ​​​യ​​​ല​​​ൻ​​​സി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ടോ?

കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ക്കാ​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നും കാ​​​ര​​​ണ​​​മാ​​​ണ്. തൂ​​​ഫാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തു​​​മൂ​​​ലം മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​ കി​​​ട്ടാ​​​താ​​​കു​​​ന്ന​​​വ​​​രി​​​ൽ അ​​​ക്ര​​​മ​​​വാ​​​സ​​​ന കൂ​​​ടു​​​ന്നു​​​ണ്ടാ​​​കാം. നാ​​​ട്ടി​​​​ലു​​​ണ്ടാ​​​കു​​​ന്ന കു​​​റ്റ​​​കൃ​​​ത‍്യ​​​ങ്ങ​​​ളി​​​ൽ പൊ​​​ലി​​​സി​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​മു​​​ണ്ട്. പ​​​​ക്ഷേ, വീ​​​​ടി​​​​ന​​​​ക​​​​ത്ത് അ​​​​ച്ഛ​​​​നും മ​​​​ക​​​​നും ത​​​​മ്മി​​​​ലു​​​​ള്ള​ വ​​​ഴ​​​ക്കും അ​​​ക്ര​​​മ​​​വും തീ​​​​ർ​​​​ക്കേ​​​​ണ്ട​​​​ത് ആ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​മാ​​​ണ്? ഇ​​​തൊ​​​രു പ്ര​​​​ശ്നം ത​​​​ന്നെ​​​​യാ​​​​ണ്. ആ​​​​ളു​​​​ക​​​​ളു​​​​ടെ സ്പി​​​​രി​​​​ച്വ​​​​ൽ ശ​​​​ക്തി​​​​യൊ​​​​ക്കെ വ​​​​ള​​​​രെ താ​​​​ഴോ​​​​ട്ടേ​​​​ക്കു പോ​​​കു​​​മ്പോ​​​ഴാ​​​ണ് ഇ​​​​ങ്ങ​​​​നെ സം​​​​ഭ​​​​വി​​​​ക്കു​​​ക. അ​​​​പ്പോ​​​ൾ മ​​​നു​​​ഷ‍്യ​​​ന്‍റെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു സ​​​മീ​​​പ​​​നം ഉ​​​ണ്ടാ​​​ക​​​ണം.

സം​​​സ്ഥാ​​​ന​​​ത്ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല മെ​​​ച്ച​​​പ്പ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പൊ​​​ലി​​​സി​​​ലെ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ക​​​ർ​​​ശ​​​ന​​​മാ​​​യി നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യോ?

മ​​​​റ്റ് ഗ​​​​വ​​​​ൺ​​​​മെ​​​ന്‍റ് വ​​​​കു​​​​പ്പു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ടാ​​​​റു​​​​ണ്ട്. ന​​​​ല്ല കാ​​​​ര്യ​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ വൈ​​​​കു​​​​മെ​​​​ങ്കി​​​​ലും ചെ​​​​റി​​​​യൊ​​​​രു വീ​​​​ഴ്ച ഉ​​​​ണ്ടാ​​​​യാ​​​​ൽ അ​​​​ത് വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മ്മ​​​​ർ​​​​ദം കാ​​​​ര​​​​ണം ചി​​​​ല​​​​പ്പോ​​​​ൾ ആ​​​​ഴ​​​​ത്തി​​​​ൽ ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ധൃ​​​​തി​​​​പി​​​​ടി​​​​ച്ച് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രാ​​​​റു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി പൊ​​​​ലി​​​​സി​​​​ൽനി​​​ന്ന് ആ​​​​ളു​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തും വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് തൃ​​​ശൂ​​​രി​​​ൽ ഏ​​​താ​​​നും പൊ​​​ലി​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.

വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​പ്പോ​​​​ലെ വ​​​​ലി​​​​യ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ട​​​​യാ​​​​കാ​​​​തെ, മാ​​​​ന​​​​സി​​​​കാ​​​​സ്വാ​​​​സ്ഥ്യ​​​​മു​​​​ള്ള​​​​വ​​​​രെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം പൊ​​​​ലി​​​​സ് ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. പൊ​​​​ല​​​​ിസി​​​​ന്‍റെ ജോ​​​​ലി മ​​​​റ്റ് മേ​​​​ഖ​​​​ല​​​​ക​​​​ൾ​​പോ​​​​ലെ അ​​​​ള​​​​ന്നു​​​​തൂ​​​​ക്കി ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല; പ​​​​ല​​​​പ്പോ​​​​ഴും പ്ര​​​​തി പു​​​​ഴ​​​​യി​​​​ൽ ചാ​​​​ടു​​​​ന്ന​​​​തു​​​പോ​​​​ലു​​​​ള്ള​ പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രാ​​​​റു​​​​ണ്ട്.

കു​​​​ട്ടി​​​​ക​​​​ളി​​​​ലെ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​ കൂ​​​ടു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ടോ?

കു​​​​ട്ടി​​​​ക​​​​ളി​​​​ലെ അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന പൊ​​​​ലി​​​​സ് മാ​​​​ത്രം പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മ​​​​ല്ല. ​വൈ​​​​കാ​​​​രി​​​​ക​​​​വും പെ​​​​രു​​​​മാ​​​​റ്റ​​​​പ​​​​ര​​​​വും ബു​​​​ദ്ധി​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​മോ​​​​ഷ​​​​ണ​​​​ൽ ബാ​​​​ല​​​​ൻ​​​​സ് കു​​​​റ​​​​യു​​​​ന്ന​​​​തും ഏ​​​കാ​​​ഗ്ര​​​ത കു​​​റ​​​യു​​​ന്ന​​​തും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​ങ്ങ​​​ളാ​​​ണ്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, വ​​​​യ​​​​ല​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ മൂ​​​​ല​​​​കാ​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​തെ, ബാ​​​​ഹ്യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​ത്. ഡി​​​​സ്‌​​​​ലെ​​​​ക്സി​​​​യ തു​​​​ട​​​​ങ്ങി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രെ​​​​യും പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ നി​​​​ല​​​​വി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ രീ​​​​തി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ഭ​​​ര​​​ണ​​​മാ​​​റ്റം പൊ​​​ലി​​​സി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പ്രതി​​​ഫ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന്
പ​​​രാ​​​തി​​​യു​​​ണ്ട​​​ല്ലോ?

പൊ​​​​ലി​​​​സി​​​​ൽ ഭ​​​​ര​​​​ണ​​​​മാ​​​​റ്റം ഫീ​​​​ൽ ചെ​​​​യ്തി​​​​ല്ല എ​​​​ന്ന് തോ​​​ന്നു​​​ന്ന​​​ത് ​ഒ​​​​രു പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പോ​​​​വു​​​​ക​​​​യോ പൊ​​​​ലി​​​​സി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സി​​​​ന് ആ​​​​വ​​​​ശ്യം വ​​​​രി​​​​ക​​​​യോ ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്കാ​​​​യി​​​​രി​​​​ക്കും. വ​​​​ള​​​​രെ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു​​​​പാ​​​​ട് മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​ന്നി​​​ട്ടു​​​ണ്ട്. ‘മൈ ​​​​പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ൻ’ എ​​​​ന്ന പ​​​ദ്ധ​​​തി​ തു​​​​ട​​​​ങ്ങി. സം​​​സ്ഥാ​​​ന​​​ത്ത് കു​​​റ്റ​​​കൃ​​​ത‍്യ​​​ങ്ങ​​​ൾ കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​പോ​​​​ലെ​​​ത​​​​ന്നെ പൊ​​​ലി​​​സി​​​ന്‍റെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലും മാ​​​റ്റ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​തൊ​​​ക്കെ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു​​​വ​​​രാ​​​ൻ സ​​​മ​​​യ​​​മെ​​​ടു​​​ക്കും.

പു​​​തി​​​യ രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര‍്യ​​​ങ്ങ​​​ളി​​​ൽ പൊ​​​​ലി​​​​സി​​​​ന് പ​​​​ണി​ കൂ​​​ടു​​​മോ?

വീ ​​​​ആ​​​​ർ റെ​​​​ഡി ടു ​​​​ഫേ​​​​സ് എ​​​​വ​​​​രി​​​​തി​​​​ങ്. ഇ​​​​തൊ​​​​ക്കെ എ​​​​ല്ലാ കാ​​​​ല​​​​ങ്ങ​​​​ളി​​​​ലും ഉ​​​ണ്ട്.

ദീ​​​പി​​​ക​​​യി​​​ലെ​​​ത്തി​​​യ എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​നെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ‌​​​ക്‌​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ർ​​​ജ് മാ​​​ന്തു​​​രു​​​ത്തി​​​ൽ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​ര​​​ഞ്ജി​​​ത് ആ​​​ലു​​​ങ്ക​​​ൽ, ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി സോ​​​ഫി​​​യ ജോ​​​സ​​​ഫ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മാ​​​ത‍്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.​​​കോ​​​ട്ട​​​യം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫ് കെ.​​​എം. സ​​​ാബു മാ​​​ത‍്യു​​​വും എ​​​ഡി​​​ജി​​​പി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

International

ഉഗാണ്ടയിൽ എബോള കേസുകൾ വർധിക്കുന്നു

കം​​​പാ​​​ല: ഡി​​​ആ​​​ർ കൊം​​​ഗോ​​​യി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട എ​​​ബോ​​​ള രോ​​​ഗം അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഉ​​​ഗാ​​​ണ്ട​​​യി​​​ലും വ്യാ​​​പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്ന് സം​​​ശ​​​യം.

ഉ​​​ഗാ​​​ണ്ട​​​യി​​​ൽ മൂ​​​ന്നു പേ​​​ർ​​​ക്കുകൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ട ഇ​​​വി​​​ടെ മൊ​​​ത്തം രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം അ​​​ഞ്ചാ​​​യി.

മു​​​ന്പു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ളു​​​ടെ വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഡ്രൈ​​​വ​​​ർ, രോ​​​ഗി​​​യെ പ​​​രി​​​ച​​​രി​​​ച്ച ഹെ​​​ൽ​​​ത്ത് വ​​​ർ​​​ക്ക​​​ർ, കോം​​​ഗോ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന​​​യാ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ​​​ പേർ​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ടി​​​രി​​​ക്കാം എ​​​ന്ന​​​നു​​​മാ​​​നി​​​ക്കു​​​ന്നു. ഇ​​​വ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്കപ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​വ​​​രു​​​ക​​​യാ​​​ണ്. ഡി​​​ആ​​​ർ കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 177 ആ​​​യി.

750 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. എ​​​ബോ​​​ള വൈ​​​റസുക​​​ളി​​​ൽ ബ​​​ണ്ടി​​​ബ​​​ജ്യോ എ​​​ന്ന​​​യി​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ രോ​​​ഗ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രാ​​​യ വാ​​​ക്സി​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചുവ​​​രു​​​ന്നേ​​​യു​​​ള്ളൂ.

Kerala

പുകയില്ലാ അടുപ്പുകൾക്ക് ബുക്കിംഗ് ഏറുന്നു

കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മ​​​ത്തി​​​നു ബ​​​ദ​​​ല്‍മാ​​​ര്‍ഗ​​​മാ​​​യി വി​​​റ​​​ക് അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും തി​​​രി​​​യു​​​ക​​​യാ​​​ണ് ആ​​​ളു​​​ക​​​ള്‍.

ഹോ​​​ട്ട​​​ലു​​​ക​​​ള്‍ വ​​​രെ പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു​​​തു​​​ട​​​ങ്ങി. ഇ​​​തോ​​​ടെ വി​​​റ​​​കി​​​നും അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​ക്കും വി​​​ല കു​​​ത്ത​​​നേ ഉ​​​യ​​​ര്‍ന്നു. അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ റോ​​​ക്ക​​​റ്റ് സ്റ്റൗ​​​വും സ്ഥാ​​​നം​​​പി​​​ടി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

പു​​​ക​​​യി​​​ല്ലാ​​​ത്ത അ​​​ടു​​​പ്പു​​​ക​​​ള്‍ക്കാ​​​യി ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ലും ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​ലു​​​വ​​​യി​​​ലെ പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പ് നി​​​ര്‍മാ​​​ണ​​​ക്കാ​​​രാ​​​യ വി​​​ഷ്ണു ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് പ്ര​​​തി​​​നി​​​ധി പ​​​റ​​​യു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കാ​​​ക്ക​​​നാ​​​ട്, ഏ​​​ലൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​റു ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഇ​​​തി​​​ന​​​കം ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ട് അ​​​ടു​​​പ്പ് സ്ഥാ​​​പി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നാ​​​ണു പ​​​ല​​​രും ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ ഏ​​​റി​​​യ​​​തോ​​​ടെ ചെ​​​യ്തു​​​കൊ​​​ടു​​​ക്കാ​​​ന്‍ സ​​​മ​​​യ​​​മി​​​ല്ലാ​​​തെ ഓ​​​ട്ട​​​ത്തി​​​ലു​​​മാ​​​ണ് നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍.

ഡി​​​മാ​​​ന്‍ഡ് കൂ​​​ടി​​​യ​​​തോ​​​ടെ വി​​​റ​​​കി​​​നും അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​ക്കും വി​​​പ​​​ണി​​​യി​​​ല്‍ റി​​​ക്കാ​​​ര്‍ഡ് വി​​​ല​​​യാ​​​ണി​​​പ്പോ​​​ള്‍. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ വി​​​റ​​​ക് ട​​​ണ്ണി​​​ന് 500 രൂ​​​പ വ​​​രെ​​​യാ​​​ണു വ​​​ര്‍ധി​​​ച്ച​​​ത്. ഹോ​​​ട്ട​​​ലു​​​ക​​​ളും ചെ​​​റു​​​കി​​​ട ബേ​​​ക്ക​​​റി​​​ക​​​ളും വീ​​​ണ്ടും വി​​​റ​​​കി​​​ലേ​​​ക്കും അ​​​റ​​​ക്ക​​​പ്പൊ​​​ടി അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും മാ​​​റി​​​യ​​​താ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ പെ​​​ട്ടെ​​​ന്നു​​​ ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ത​​​ടി​​​ക​​​ള്‍ അ​​​റു​​​ത്തു പ​​​ല​​​ക​​​ക​​​ളാ​​​ക്കി​​​യ​​​ശേ​​​ഷം ബാ​​​ക്കി വ​​​രു​​​ന്ന വി​​​റ​​​ക് ട​​​ണ്ണി​​​ന് 1500 രൂ​​​പ മു​​​ത​​​ല്‍ 2000 രൂ​​​പ വ​​​രെ​​​യും റ​​​ബ​​​ര്‍ വി​​​റ​​​കി​​​ന് 3000 മു​​​ത​​​ല്‍ 3500 രൂ​​​പ​​​യു​​​മാ​​​യി വ​​​ര്‍ധി​​​ച്ചു. ന​​​ന്നാ​​​യി ഉ​​​ണ​​​ങ്ങി​​​യ​​​തും മു​​​റി​​​ച്ച​​​തു​​​മാ​​​യ വി​​​റ​​​ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 10 മു​​​ത​​​ല്‍ 25 വ​​​രെ ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഈ​​​ടാ​​​ക്കാ​​​റു​​​ണ്ട്.

ക്വി​​​ന്‍റ​​​ലി​​​നു ശ​​​രാ​​​ശ​​​രി 400 മു​​​ത​​​ല്‍ 600 വ​​​രെ​​​യാ​​​ണു നി​​​ല​​​വി​​​ലെ വി​​​പ​​​ണി വി​​​ല. വി​​​റ​​​ക് ചി​​​പ്പു​​​ക​​​ള്‍ കി​​​ലോ​​​ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും വി​​​റ​​​ക് പെ​​​ല്ല​​​റ്റു​​​ക​​​ള്‍ക്ക് കി​​​ലോ​​​യ്ക്ക് 20 മു​​​ത​​​ല്‍ 25 വ​​​രെ​​​യാ​​​യി. കൈ​​​വി​​​റ​​​കി​​​ന് 2700 വ​​​രെ​​​യും വി​​​ല​​​യു​​​ണ്ട്.

അ​​​റ​​​ക്ക​​​പ്പൊ​​​ടി ഒ​​​രു ചാ​​​ക്കി​​​ന് 50 മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ​​​യാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 150 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലെ​​​ത്തി. അ​​​റ​​​ക്ക​​​പ്പൊ​​​ടി ക​​​ട്ട​​​ക​​​ളാ​​​ക്കി വ​​​ലി​​​യ ഫാ​​​ക്ട​​​റി​​​ക​​​ള്‍ ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ക്ക് ഇ​​​തു ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

Leader Page

പീഡനപർവത്തിനു ന‌‌ടുവിൽ ക്രൈസ്തവർ

ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് പ​​​​​​​ഠ​​​​​​​ന​​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. 2024 ഒ​​​​​​​ക്‌​​​​​​​ടോ​​​​​​​ബ​​​​​​​ർ മു​​​​​​​ത​​​​​​​ൽ 2025 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ 30 വ​​​​​​​രെ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​കെ 4,849 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും മു​​​​​​​ൻ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​തേ കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​നെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 373 പേ​​​​​​​ർ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ട വാ​​​​​​​ർ​​​​​​​ഷി​​​​​​​ക റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​തു പ്ര​​​​​​​കാ​​​​​​​രം, കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യി​​​​​​​ലാ​​​​​​​ണ്. സ​​​​​​​ബ്-​​​​​​​ സ​​​​​​​ഹാ​​​​​​​റ​​​​​​​ൻ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ സു​​​​​​​ഡാ​​​​​​​ൻ, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, മാ​​​​​​​ലി എ​​​​​​​ന്നീ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു മു​​​​​​​ന്നി​​​​​​​ൽ.

ക​​​​​​​ഴി​​​​​​​ഞ്ഞ 33 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​വും വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​വും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ച​​​​​​​താ​​​​​​​യി സം​​​​​​​ഘ​​​​​​​ട​​​​​​​ന പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ശാ​​​​​​​രീ​​​​​​​രി​​​​​​​ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​​​​​പു​​​​​​​റ​​​​​​​മെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം, സെ​​​​​​​ൻ​​​​​​​സ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ്, നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​ ജീ​​​​​​​വി​​​​​​​തം നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. എ​​​​​​​ല്ലാ പ്രൊ​​​​​​​ട്ട​​​​​​​സ്റ്റ​​​​​​​ന്‍റ് പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും അ​​​​​​​ട​​​​​​​ച്ചി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ൾ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​കം പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​മൂ​​​​​​​ലം രാ​​​​​​​ജ്യ​​​​​​​ത്തെ 75 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​യു​​​​​​​ള്ള ബ​​​​​​​ന്ധം ന​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

പീ​​​​​​​ഡ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് 38 കോടി 80 ​​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് പ്ര​​​​​​​കാ​​​​​​​രം ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള 38 കോടി 80 ​​​​​​​ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തെ​​​​​​​പ്ര​​​​​​​തി വി​​​​​​​വി​​​​​​​ധ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഏ​​​​​​​ഴു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്നു. ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ലൊ​​​​​​​രാ​​​​​​​ളും ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ൽ ര​​​​​​​ണ്ടാ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രാ​​​​​​​യ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള 50 രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 34 എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ലും പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ലൈം​​​​​​​ഗി​​​​​​​കാ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത വി​​​​​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​നോ വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 32 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു. വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​രു​​​​​​​വ​​​​​​​ർ​​​​​​​ഷം 67,843 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മ​​​​​​​ർ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​നും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക്കും അ​​​​​​​ധി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്തി​​​​​​​നും മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ം ഇ​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ 4,712 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തു ജ​​​​​​​യി​​​​​​​ലി​​​​​​​ല​​​​​​​ട​​​​​​​ച്ച​​​​​​​താ​​​​​​​യും 3,632 പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. 5,202 പേ​​​​​​​രെ ലൈം​​​​​​​ഗി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ഇ​​​​​​​ത​​​​​​​ര​​​​​​​ മ​​​​​​​ത​​​​​​​സ്ഥ​​​​​​​രെ വി​​​​​​​വാ​​​​​​​ഹം ചെ​​​​​​​യ്യാ​​​​​​​ൻ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധിക്കു​​​​​ക​​​​​യും ചെ​​​​​യ്തെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. 25,794 ക്രൈ​​​​​​​സ്ത​​​​​​​വ ഭ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ര​​​​​​​ണം 2,24,129 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​ടു​​​​​​​ക​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് ഒ​​​​​​​ളി​​​​​​​വി​​​​​​​ൽ​​​​​​​ പോ​​​​​​​കാ​​​​​​​നോ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് പ​​​​​​​ലാ​​​​​​​യ​​​​​​​നം ചെ​​​​​​​യ്യാ​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​യി. 3,302 പേ​​​​​​​രെ ത​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യി.

അ​​​​​​​രാ​​​​​​​ജ​​​​​​​ക​​​​​​​ത്വം ന​​​​​​​ട​​​​​​​മാ​​​​​​​ടു​​​​​​​ന്ന നൈ​​​​​​​ജീ​​​​​​​രി​​​​​​​യ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ഭ​​​​​​​വ​​​​​​​കേ​​​​​​​ന്ദ്രം നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യാ​​​​​​​ണ്. ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ 70 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ഈ ​​​​​​​ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ത്താ​​​​​​​ണ്. വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്ത കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും ന​​​​​​​ട​​​​​​​ന്ന 4,849 കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 3,490 എ​​​​​​​ണ്ണ​​​​​​​വും ഇ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണു ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​സ്‌​​​​​​​ലാ​​​​​​​മി​​​​​​​ക തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദം, വം​​​​​​​ശീ​​​​​​​യ-​​​​​​​മ​​​​​​​ത സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ, സം​​​​​​​ഘ​​​​​​​ടി​​​​​​​ത കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ൾ, സ്ഥാ​​​​​​​പ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സം​​​​​​​ഗ​​​​​​​മ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണു നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു. 2025 ജൂ​​​​​​​ണി​​​​​​​ൽ ബെ​​​​​​​നു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ യെ​​​​​​​ൽ​​​​​​​വാ​​​​​​​ട്ട​​​​​​​യി​​​​​​​ലെ ക്രി​​​​​​​സ്ത്യ​​​​​​​ൻ ക​​​​​​​ർ​​​​​​​ഷ​​​​​​​കസ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നു​​​​​​​ നേ​​​​​​​രേ മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ടു​​​​​​​നി​​​​​​​ന്ന ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 258 പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ലും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

സു​​​​​​​ര​​​​​​​ക്ഷ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ൾ, ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ഴി​​​​​​​മ​​​​​​​തി, നി​​​​​​​യ​​​​​​​മ​​​​​​​വാ​​​​​​​ഴ്ച​​​​​​​യു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വം എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ര​​​​​​​ണം. ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ, മാ​​​​​​​ലി, ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക് ഓ​​​​​​​ഫ് കോം​​​​​​​ഗോ, മ​​​​​​​ധ്യ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്, സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, നൈ​​​​​​​ജ​​​​​​​ർ, മൊ​​​​​​​സാം​​​​​​​ബി​​​​​​​ക് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ൾ നി​​​​​​​യ​​​​​​​മ​​​​​​​രാ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തെ​​​​​​​യും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ശ്രേ​​​​​​​ണി​​​​​​​യി​​​​​​​ലെ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത​​​​​​​യെ​​​​​​​യും ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

 ഇ​​​​​​​ര​​​​​​​ക​​​​​​​ളി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും

വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​ർ ക്രി​​​​​​​സ്ത്യ​​​​​​​ൻ നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. 38 കോടി 80 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​രി​​​​​​​ൽ രണ്ടു കോടി ഒരു ​​​​​​ല​​​​​​​ക്ഷ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്. ഒരു കോടി 10 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ 15 വ​​​​​​​യ​​​​​​​സി​​​​​​​ൽ താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും. ‘തീ​​​​​​​വ്രം’ എ​​​​​​​ന്നു വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ക്രി​​​​​​​സ്ത്യ​​​​​​​ൻ വി​​​​​​​രു​​​​​​​ദ്ധ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 13ൽ​​​​​​​നി​​​​​​​ന്ന് 15 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, എ​​​​​​​റിത്രി​​​​​​​യ, ലി​​​​​​​ബി​​​​​​​യ, അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​ൻ, യെ​​​​​​​മ​​​​​​​ൻ, സു​​​​​​​ഡാ​​​​​​​ൻ, മാ​​​​​​​ലി, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ഇ​​​​​​​റാ​​​​​​​ൻ, ഇ​​​​​​​ന്ത്യ, സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ, മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ, സി​​​​​​​റി​​​​​​​യ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ഭ​​​​​​​യാ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ലെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. കാ​​​​​​​ര​​​​​​​ണം, പു​​​​​​​തി​​​​​​​യ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ​​​​​​​ശ​​​​​​​ക്തി ഇ​​​​​​​പ്പോ​​​​​​​ഴും ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ഛിന്ന​​​​​​​ഭി​​​​​​​ന്ന​​​​​​​മാ​​​​​​​ണ്. ആ​​​​​​​ലെ​​​​​​​പ്പോ​​​​​​​യി​​​​​​​ൽ സ​​​​​​​മീ​​​​​​​പ​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ൾ ഇ​​​​​​​തി​​​​​​​നു തെ​​​​​​​ളി​​​​​​​വാ​​​​​​​ണ്. ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഡാ​​​​​​​റ്റ​​​​​​​യ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്നു​​​​​​​ള്ളൂ​​​​​​​വെ​​​​​​​ന്നും പ​​​​​​​ത്തു വ​​​​​​​ർ​​​​​​​ഷം മു​​​​​​​മ്പു​​​​​​​ള്ള​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു പേ​​​​​​​ർ കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ങ്കി​​​​​​​ലും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ട്.

District News

ത​ണു​പ്പ് കൂടി; ജ​ല​ദോ​ഷ​പ്പ​നി വ​ര്‍​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യവ​കു​പ്പ്

കോ​ഴി​ക്കോ​ട്: ത​ണു​പ്പ് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി വ്യാ​പി​ക്കു​ന്നു. ഒ​പ്പം ചി​ക്ക​ൻ പോ​ക്സ് കേ​സു​ക​ളും കൂ​ടു​ന്നു​ണ്ട്.​ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ക്കും കു​റ​വ് വ​ന്നി​ട്ടി​ല്ല.

ജ​ല​ദോ​ഷ​പ്പ​നി​യാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും. നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ദി​നം​പ്ര​തി പ​നി​യും ക​ഫ​ക്കെ​ട്ടു​മാ​യി സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ക​ഫ​ക്കെ​ട്ട് കൂ​ടി ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല​ർ​ക്കും. ജ​ല​ദോ​ഷം പി​ടി​പെ​ട്ടാ​ൽ ക​ഫ​ക്കെ​ട്ട് മാ​റാ​ൻ ഒ​രു​മാ​സ​വും അ​തി​ല​ധി​ക​വും സ​മ​യ​മെ​ടു​ക്കു​മെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ഇ​ത്ത​വ​ണ ത​ണു​പ്പ് കൂ​ടു​ത​ലാ​യ​താ​ണ് ജ​ല​ദോ​ഷ​പ്പ​നി വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ഗ​മ​നം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 5,115 പേ​ർ പ​നി​യും 111 പേ​ർ ചി​ക്ക​ൻ പോ​ക്സും ബാ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ്യ​ക്ത​മാ​വു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ചി​കി​ത്സ തേ​ടു​ന്ന​വ​ർ ഈ ​ക​ണ​ക്കി​ൽ​പ്പെ​ടി​ല്ല. കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഇ​ട​യി​ൽ ചി​ക്ക​ൻ പോ​ക്സും വ​ർ​ധി​ക്കു​ന്നു​ണ്ട്.മു​മ്പ് സീ​സ​ണ​ലാ​യി​രു​ന്നു ചി​ക്ക​ൻ പേ​ക്സ്, ഡ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ൾ ഇ​പ്പോ​ൾ എ​ല്ലാ സീ​സ​ണി​ലും ഉ​ണ്ടെ​ന്ന​തും വെ​ല്ലു​വി​ളി​യാ​വു​ന്നു​ണ്ട്.

Latest News

Corehub Up