x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു


Published: May 21, 2026 07:53 AM IST | Updated: May 21, 2026 07:53 AM IST

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ദി​നംപ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദസ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന അ​തി​ര​പ്പി​ള്ളി റോ​ഡി​ന് വ​ള​രെ വീ​തി കു​റ​വാ​ണ്. നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​തി​ര​പ്പി​ള്ളി റോ​ഡി​ന് ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​തി​നി​ട​യി​ൽ റോ​ഡി​ൽ നി​ല്ക്കു​ന്ന ഇ​ല​ട്രി​ക് പോ​സ്റ്റു​ക​ൾ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്നു.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ൽ നി​ല​്ക്കു​ന്ന പോ​സ്റ്റു​ക​ളി​ലും മ​ര​ങ്ങ​ളി​ലും ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
റോ​ഡ് വീ​തി കൂട്ടി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നാ​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ജോ​ളി വാ​ഴ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

സ്‌​കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്

അ​തി​ര​പ്പി​ള്ളി: സ്കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കെ​എ​സ്ഇ​ബി പെ​രി​ങ്ങ​ൽ​കു​ത്ത് പ​വ​ർ ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ചൗ​ക്ക സ്വ​ദേ​ശി ത​യ്യി​ൽ വി​പി​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്.വി​പി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു സം​ഭ​വം.

Tags : nattu vishesham Accidents are increasing

Recent News

Corehub Up