ജൂനിയര് പെണ്കുട്ടികളുടെ ഷോട്ട്പുട്ടില് സ്വര്ണം നേടിയ പി.ഫാത്തിമത്ത് റിസ്ല (കുട്ടമത്ത് ജിഎച്ച്എസ്എസ്)
നീലേശ്വരം: റവന്യു ജില്ലാ സ്കൂള് കായികമേളയുടെ രണ്ടാംദിനം 37 മത്സരങ്ങള് പൂര്ത്തിയായപ്പോള് ഏഴു സ്വര്ണവും ഒമ്പതു വെള്ളിയും ആറു വെങ്കലവും ഉള്പ്പെടെ 80 പോയിന്റുമായി കാസര്ഗോഡ് ഉപജില്ല മുന്നേറ്റം തുടരുന്നു. ഏഴു സ്വര്ണവും നാലു വെള്ളിയും ആറു വെങ്കലവും ഉള്പ്പെടെ 59.5 പോയിന്റുമായി ഹൊസ്ദുര്ഗ് രണ്ടാം സ്ഥാനത്തും അഞ്ചു സ്വര്ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്പ്പെടെ 56 പോയിന്റുമായി മഞ്ചേശ്വരം മൂന്നാം സ്ഥാനത്തുമാണ്. ചെറുവത്തൂര് (55), ബേക്കല് (53), കുമ്പള (43.4), ചിറ്റാരിക്കാല് (22) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില് നാലു സ്വര്ണവും ഒരു വെങ്കലവും സഹിതം 21 പോയന്റുമായി കുട്ടമത്ത് ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനത്തുണ്ട്. രണ്ടു വീതം സ്വര്ണവും വെള്ളിയും ഒരു വെങ്കലവും നേടി 17 പോയിന്റോടെ ചെമ്മനാട് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും രണ്ടു സ്വര്ണവും ഓരോ വെള്ളിയും വെങ്കലവും നേടി 14 പോയിന്റോടെ കുമ്പള ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്. പ്ലസ് വണ് ഇംപ്രൂവ്മെന്റ് പരീക്ഷ കാരണം മാറ്റിവച്ച മുഴുവന് സീനിയര് വിഭാഗം മത്സരങ്ങളും ഇന്നു നടക്കും.
ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എ നിര്വഹിക്കും. സന്ദീപ് വാര്യര് എംഎല്എ വിജയികള്ക്കുള്ള സമ്മാനം നല്കും.
Tags : NattuVishesham.DistricteNews