x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍റെ 41ാം ച​ര​മ​ദി​ന​ത്തി​ല്‍ ഉ​ത്ത​ര​യു​ടെ സ്വ​ര്‍​ണാ​ഞ്ജ​ലി

വെബ് ഡെസ്ക്
Published: October 18, 2026 06:25 AM IST | Updated: October 18, 2026 06:25 AM IST

ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍​ത്രോ​യി​ല്‍ സ്വ​ര്‍​ണം നേ​ടി​യ എ.​ഉ​ത്ത​ര (കു​റ്റി​ക്കോ​ല്‍ ജി​എ​ച്ച്എ​സ്).

നീ​ലേ​ശ്വ​രം: അ​ച്ഛ​ന്‍റെ ആ​ക​സ്മി​ക​മാ​യ വേ​ര്‍​പാ​ടി​ന്‍റെ നൊ​മ്പ​രം ഉ​ള്ളി​ല്‍ ഒ​രു ക​ട​ല്‍ പോ​ലെ ആ​ര്‍​ത്തി​ര​മ്പു​മ്പോ​ഴും സ്വ​ര്‍​ണം എ​റി​ഞ്ഞു​വീ​ഴ്ത്തി എ.​ഉ​ത്ത​ര. ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍​ത്രോ​യി​ല്‍ 25.13 മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് ഉ​ത്ത​ര സ്വ​ര്‍​ണം നേ​ടി​യ​ത്. ഉ​ത്ത​ര​യു​ടെ അ​ച്ഛ​ന്‍ സി​പി​ഐ പ്രാ​ദേ​ശി​ക​നേ​താ​വ് കു​റ്റി​ക്കോ​ല്‍ ഞെ​രു​വി​ലെ എ​ന്‍.​ടി.​അ​ശോ​ക​ന്‍റെ 41-ആം ​ച​ര​മ​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ.

രാ​വി​ലെ ഒ​മ്പ​തി​ന് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം തൃ​ക്ക​ണ്ണാ​ട് ത്ര​യം​ബ​കേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ലെ​ത്തി ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. 2024 ല്‍ ​ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.

അ​ച്ഛ​ന്‍ കു​റ്റി​ക്കോ​ലി​ല്‍ ന​ട​ത്തി​യി​രു​ന്ന ക​ഞ്ഞി​ക്ക​ട പി​ഗ്മി ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ അ​മ്മ കെ.​ആ​ര്‍.​സ​ജി​ന​യാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. കു​റ്റി​ക്കോ​ല്‍ ജി​എ​ച്ച്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up