പ്രതീകാത്മക ചിത്രം
ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിൽ ഉപേക്ഷിപ്പെട്ട നിലയിൽ ഡ്രോൺ കണ്ടെത്തി.
ചാക് സലാറിയ സ്വദേശിയാണ് ദേവകിലെ തുറസായ സ്ഥലത്ത് ഇന്നലെ വെളുപ്പിന് സംശയാസ്പദമായ രീതിയിൽ ഒരു വസ്തു കണ്ടെത്തുന്നത്.
ഉടൻതന്നെ സൈനികരെ വിവരമറിയിച്ചു. സൈനികരെത്തി ഡ്രോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
അതിർത്തി കടന്നെത്തുന്ന ഡ്രോണുകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന ആന്റി ഡ്രോൺ പ്രോട്ടോക്കോൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ ജാമിംഗിനു വിധേയമായി ഡ്രോൺ പാടത്തു പതിച്ചതാകാമെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Drone spotted IndiaPakistan border Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews