x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ക​ളം​മാ​റ്റി, യു​ഡി​എ​ഫ് പി​ന്മാ​റി; അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്കം പൊ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: June 29, 2026 09:52 AM IST | Updated: June 29, 2026 10:11 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം പാ​ളി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​ഡി​എ​ഫ് നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന് ചേ​രാ​നി​രി​ക്കെ​യാ​ണ് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നി​ര​യി​ൽ ഐ​ക്യ​മി​ല്ലാ​താ​യ​തോ​ടെ ഈ ​നീ​ക്കം തു​ട​ക്ക​ത്തി​ലേ പാ​ളു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യു​മാ​യി സി​പി​എം ഉ​ണ്ടാ​ക്കി​യ ര​ഹ​സ്യ​ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​ത്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്കം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും കാ​പ്പ കേ​സ് പ്ര​തി​യാ​യ കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ലി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. കൗ​ൺ​സി​ൽ യോ​ഗ​ത്തി​നെ​ത്തു​ന്ന മേ​യ​ർ വി.​വി. രാ​ജേ​ഷി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സു​ഗ​ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യു​ള്ള റി​ലേ സ​ത്യ​ഗ്ര​ഹം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.

Tags : no confidence motion trivandrum corporation udf ldf nda

Recent News

Corehub Up