തിരുവനന്തപുരം: കെപിസിസിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ ബിജെപിയുടെ പഠനശിബിരം. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റിലെ ഹാളിലാണ് ബിജെപിയുടെ പഠനശിബിരം നടന്നത്.
ഇത് വിവാദമായതിനെ തുടര്‍ന്ന് കെപിസിസി നേതൃത്വം സ്ഥാപനത്തിന്റെ ചുമതലക്കാരില്‍ നിന്നു വിശദീകരണം തേടി. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഹാള്‍ വാടകയ്ക്കു നല്‍കാറുണ്ടെന്നാണ് ചുമതലക്കാര്‍ നല്കിയ വിശദീകരണം. ചുമതലക്കാര്ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം.
Tags : BJP study camp Congress KPCC