കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് എം.എ.ബേബിയും ബൃന്ദ കാരാട്ടും ജന്തര്‍മന്തറിലെ സമര പന്തലിൽ എത്തിയപ്പോൾ.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് എം.എ.ബേബിയും ബൃന്ദ കാരാട്ടും. ജന്തര്‍മന്തറിലെ സമര പന്തലിൽ എത്തിയാണ് സിപിഎമ്മിന്റെ പിന്തുണ അറിയിച്ചത്.
പ്രതിഷേധം എത്ര കാലം തുടരുന്നുവോ അത്രയും കാലം സിപിഎം പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ജീവിതം വച്ചാണ് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത്. എല്ലാവര്ക്കും അറിയാവുന്ന ഭാഷ പ്രതിഷേധത്തിന്റെ സ്വരമാണെന്നും സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും ഖാപ്പ് പ്രതിനിധികളും ഇന്ന് സമരപ്പന്തലിലെത്തി. അതിനിടെ സമരക്കാര്‍ക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പോലീസ് നിഷേധിച്ചതായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ ആരോപിച്ചു.
Tags : cjp protest m.a.baby brinda karat cpm