x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് എം​എ​ൽ​എ​യു​ടെ കാ​റി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്, എം​എ​ൽ​എ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ഡി​വൈ​എ​ഫ്ഐ നേതാവ്

വെബ് ഡെസ്ക്
Published: June 29, 2026 11:00 PM IST | Updated: June 29, 2026 11:33 PM IST

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ, അപകടത്തിൽപെട്ട എംഎൽഎയുടെ വാഹനം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. അ​പ​ക​ട​സ​മ​യ​ത്ത് എം​എ​ൽ​എ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത് മ​ദ്യ​പി​ച്ചാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജെ​യിം​സ് ശാ​മു​വ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ എം​എ​ൽ​എ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങി​യ​താ​യും ഡി​വൈ​എ​ഫ്ഐ നേ​താ​വ് ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നെ​ടു​മു​ടി ആ​ശാ​രി​പ​റ​മ്പി​ൽ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ സു​നീ​ഷ് നി​ല​വി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ.​സി റോ​ഡി​ൽ ച​മ്പ​ക്കു​ള​ത്ത് വെ​ച്ചാ​യി​രു​ന്നു എ​തി​ർ ദി​ശ​യി​ൽ വ​ന്ന സു​നീ​ഷി​ന്‍റെ ബൈ​ക്കി​ൽ എം​എ​ൽ​എ​യു​ടെ കാ​ർ ഇ​ടി​ച്ച​ത്. ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. സം​ഭ​വ​ത്തി​ൽ ടീം ​യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഒ​ത്തു​ക​ളി ന​ട​ക്കു​ന്ന​താ​യും ഡി​വൈ​എ​ഫ്ഐ നേ​താ​വ് ആ​രോ​പി​ക്കു​ന്നു​ണ്ട്.

 

Tags : Reji Cheriyan Kuttanad MLA Accident Latest News

Recent News

Corehub Up